താൾ:CiXIV270.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 203

കെ—പറഞ്ഞു.

ന—പാടുകവയ്യ എന്ന പറഞ്ഞുവൊ.

കെ—പറഞ്ഞു.

ന—എന്നാൽ മുകളിൽ വെടി പറയാമായിരുന്നുവെല്ലൊ— വാതി
ൽ തുറക്കില്ലെ.

കെ—തുറക്കില്ലെന്നതന്നെയാണ പറഞ്ഞത.

ന—ഒന്നുകൂടി പൊയി നൊക്കൂ.

ചെറുശ്ശെരി നമ്പൂരി—അത വെടിപ്പില്ല— ദീനം നാളെക്ക സുഖ
മാവുമെല്ലൊ— വല്ല തലവെദനയൊമറ്റൊ ആയിരിക്കും—നാ
ളെ ഭക്ഷണം കഴിഞ്ഞ സദിരാവാം അതാണ നല്ലത.

കെ—അതാണ നല്ലത സംശയമില്ല.

ന—കറുത്തെടത്തിന്റെ പരിഗ്രഹത്തിന്ന പാട്ടില്ല.

കെ—ഇല്ലാ അവളും ഉറക്കായിരിക്കുന്നു.

നമ്പൂരിപ്പാടും ചെറുശ്ശെരി നമ്പൂരിയും പടിമാളികയുടെ
മുകളിൽ പൊയി— നമ്പൂരിപ്പാട്ടിലെക്ക ലെശം ഉറക്ക വന്നില്ലാ—
ഇന്ദുലെഖയെത്തന്നെ വിചാരിച്ച ഒരു ഭ്രാന്തനെ പൊലെ നട
ന്നുംകൊണ്ടിരുന്നു— ഒടുവിൽ ഗൊവിന്ദനെ വിളിച്ച മുറുക്കാൻ ഉ
ണ്ടാക്കാൻ പറഞ്ഞു.

ഗൊവിന്ദൻ മുറുക്കാൻ എടുത്തുംകൊണ്ട നമ്പൂരിപ്പാടൊട
പറയുന്നു.

പള്ളിക്കുറുപ്പ ഇന്നലെയും ഉണ്ടായിട്ടില്ലാ— കുറെ മുമ്പ പ
ന്ത്രണ്ട അടിക്കുന്നതു കെട്ടു— വല്ല ചൊവ്വല്ലായും ഉണ്ടായാലൊ
എന്ന അടിയന വിചാരം.

ന—വിഢ്ഢീ— ആ ഇന്ദുലെഖ ആ മാളിക മുകളിൽ കിടക്കുമ്പൊ
ൾ ഇത്ര സമീപത്തിൽ ഇരുന്നുംകൊണ്ട എനിക്ക എങ്ങിനെ
ഉറക്ക വരും.

ഗൊ—എന്നാൽ പള്ളിക്കുറുപ്പ ആ മാളികയിന്മെൽ തന്നെ വെ
ണമെന്ന അരുളിച്ചെയ്യായിരുന്നില്ലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/227&oldid=193198" എന്ന താളിൽനിന്ന് ശേഖരിച്ചത്