താൾ:CiXIV270.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 201

കെ—അല്പം ദുൎഗ്ഘടമായിട്ട പറഞ്ഞു പൊയി— ഇന്ദുലെഖ നെ
ൎത്തെ മാളികയിൽ നിന്ന ദെഷ്യഭാവത്തൊടെ എറങ്ങിപ്പൊ
രുമ്പൊൾ നമ്പൂരിപ്പാട്ടിലെക്ക സുഖക്കെടുണ്ടാവാതിരിപ്പാൻ
അല്പം ദുൎഘടമായി പറഞ്ഞു പൊയി— പാട്ട ഉണ്ടാവും— ഒൻപ
ത മണിക്ക പാട്ട ഉണ്ടാവും എന്ന പറഞ്ഞു പൊയി— അത സ
ഫലമാക്കിത്തരണം—ലക്ഷ്മിക്കുട്ടി ഒന്ന മുകളിൽ വന്ന ഇന്ദുലെ
ഖയെ വിളിക്കണം.

ല—നല്ല ശിക്ഷ— ഞാൻ ഒരിക്കലും വിളിക്കയില്ല— എന്താണ അ
വളുടെ സ്വഭാവം നല്ല നിശ്ചയമില്ലെ— നമ്പൂരിപ്പാട്ടിലെക്ക
പടിപ്പുര മാളികയിൽ എല്ലാം വിരിപ്പിച്ച വെഗം ഇങ്ങട്ട വ
ന്ന ഉറങ്ങിക്കൊൾകെ വെണ്ടു— എന്തിനാണ ഇത്രയെല്ലാം ബു
ദ്ധിമുട്ടുന്നത.

കെ—ഛെ! അങ്ങനെ പാടില്ലാ— എന്നാൽ ഞാൻ പഞ്ചുമെന
വനൊട പറഞ്ഞ നൊക്കട്ടെ.

ല—അങ്ങിനെ തന്നെ.

കെശവൻ നമ്പൂരി പഞ്ചുമെനവനെ അന്വെഷിച്ചപ്പൊ
ൾ അയാൾ നാലകെട്ടിൽ നമ്പൂരിപ്പാടുമായി സംസാരിച്ച കൊ
ണ്ട നില്ക്കുകയായിരുന്നു— കെശവൻ നമ്പൂരി തെക്കെ അറയിൽ
നമ്പൂരിപ്പാട കാണാതെ നിന്ന പഞ്ചുമെനവനെ കൈകൊണ്ട
മാടിവിളിച്ചു— പഞ്ചുമെനവൻ അകത്തെക്ക ചെന്നു— വിവര
ങ്ങൾ പറഞ്ഞപ്പൊൾ താൻ യാതൊന്നും പ്രവൃത്തിക്കയില്ലെന്ന
കൊപത്തൊടു കൂടി പറഞ്ഞ പഞ്ചുമെനൊൻ പിന്നെയും നാല
കെട്ടിലെക്ക തന്നെ പൊയി നമ്പൂരിപ്പാടൊട സംസാരിച്ചും
കൊണ്ട നിന്നു—കെശവൻ നമ്പൂരി തെക്കെ അകത്തും വശായി—
പിന്നെയും കുറെനെരം കഴിഞ്ഞപ്പൊൾ.

ന—കറുത്തെടം എങ്ങട്ട പൊയി കാണാനില്ലല്ലൊ— നെരം പ
ത്തമണി കഴിഞ്ഞുവെല്ലൊ— സദിര ഒൻപത മണിക്ക എന്ന
ല്ലെ ആദ്യം വെച്ചിരുന്നത.


26*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/225&oldid=193196" എന്ന താളിൽനിന്ന് ശേഖരിച്ചത്