താൾ:CiXIV270.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 പന്ത്രണ്ടാം അദ്ധ്യായം.

ൟ സംഭാഷണം കഴിഞ്ഞ ഉടനെ നമ്പൂരിപ്പാടും പരി
വാരങ്ങളും പൂവരങ്ങിലെക്ക പുറപ്പെട്ടു നാലകെട്ടിൽ വന്ന ന
മ്പൂരിപ്പാട ഒരു കസാലമെൽ ഇരുന്നു— കെശവൻ നമ്പൂരി പതു
ക്കെ ഇന്ദുലെഖയുടെ മാളികയിന്മെൽ കയറിച്ചെന്നപ്പൊൾ പു
റത്തളത്തിന്റെ വാതിൽ തട്ടി അടച്ചിരിക്കുന്നത കണ്ടു— കെശ
വൻ നമ്പൂരിക്ക അപ്പൊൾ ഉണ്ടായ ഒരു വ്യസനവും പരിഭ്രമ
വും ഇന്ന പ്രകാരമെന്ന പറവാൻ പാടില്ല— ഒന്ന വിളിച്ചാലൊ
എന്ന ആദ്യം വിചാരിച്ചു— സാധുബ്രാഹ്മണന ധൈൎയ്യം വന്നി
ല്ലാ. ഉടനെ അകായിൽക്കൂടി തന്റെ ഭാൎയ്യയുടെ അറയിൽവ
ന്നു— ഭാൎയ്യ ഉറങ്ങാൻ ഭാവിച്ച കിടക്കുന്നു.

കെ—ലക്ഷ്മിക്കുട്ടീ— ലക്ഷ്മിക്കുട്ടീ— ഞാൻ വലിയ അവമാനത്തി
ലായെല്ലൊ.

ലക്ഷ്മിക്കുട്ടി അമ്മ എഴുനീറ്റു നിന്നു.

ല—എന്താണ അവമാനമായത.

കെ—ഇന്ന നെമത്തെപ്പൊലെ പാട്ടുണ്ടാവുമെന്ന വിചാരിച്ച
ഞാൻ നമ്പൂരിയെ ക്ഷണിച്ചു കൂട്ടിക്കൊണ്ടുവന്നു— ഇന്ദുലെഖ
തളത്തിന്റെ വാതിൽ തഴുതിട്ട ഉറങ്ങിയിരിക്കുന്നു— ഞാൻ
എനി നമ്പൂരിയൊട എന്ത പറയും.

ല—ഉള്ള വിവരം പറയണം— അല്ലാതെ എന്താണ— പാട്ട നെ
മത്തെപ്പൊലെ ഉണ്ടാവും എന്ന വിചാരിച്ച പറഞ്ഞതാണ—
ഇന്ന പാട്ടില്ലെന്ന തൊന്നുന്നു— ഇന്ദുലെഖയുടെ മാളികവാ
തിൽ അടച്ച അവൾ ഉറക്കായിരിക്കുന്നു— അതുകൊണ്ട പാട്ട
നാളെയാക്കാമെന്ന പറയണം— ഇതിൽ എന്താണ അവമാ
നം.

കെ—അല്പം ദുൎഗ്ഘടം ഉണ്ട— ഞാൻ നമ്പൂരിയൊട നെൎത്തെ പ
റഞ്ഞതിൽ അല്പം ദുൎഗ്ഘടം ഉണ്ട— അതാണ ഇപ്പൊൾ വിഷ
മം.

ല—എന്താണ പറഞ്ഞത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/224&oldid=193195" എന്ന താളിൽനിന്ന് ശേഖരിച്ചത്