താൾ:CiXIV270.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 199

കെ—അത പറയാറായില്ല— ഇന്നത്തെ രാത്രി കഴിഞ്ഞാൽ ഞാ
ൻപറയാം. ഞാൻ ൟ കുട്ടിയുടെ വിഷമതകൾ ഒന്നും അറി
ഞ്ഞില്ല ചെറുശ്ശെരീ.

ചെ—കുട്ടിക്ക വിഷമതയൊ— വിഷമത ഒന്നും ഇല്ലാ.

ഇവര ഇങ്ങിനെ പറഞ്ഞുംകൊണ്ടിരിക്കുമ്പൊൾ നമ്പൂരി
പ്പാട കുളികഴിഞ്ഞ എത്തി— ശ്ലൊകം മടക്കിയത വിചാരിച്ചിട്ട
നമ്പൂരിപ്പാട്ടിലെക്കും മനസ്സിന നല്ല ഉത്സാഹം ഉണ്ടായിരുന്നി
ല്ല— എങ്കിലും ഇന്ദുലെഖയുടെ രൂപം ധ്യാനിക്കുകതന്നെയായിരു
ന്നു മനസ്സുകൊണ്ട ചെയ്തിരുന്നത— മുഷിഞ്ഞാൽ മുഷിഞ്ഞൊട്ടെ—
ഒൻപത മണിക്ക കാണാമെല്ലൊ— കണ്ടുകൊണ്ടിരുന്നാൽ മതി—
സംസാരിച്ചില്ലെങ്കിലും വെണ്ടതില്ലാ— എന്നുള്ള ദിക്കായിരിക്കു
ന്നു നമ്പൂരിപ്പാട്ടിലെക്ക. ഊൺ കഴിഞ്ഞശെഷം നമ്പൂരിപ്പാ
ടും മറ്റും പൂവരങ്ങിലെക്ക പുറപ്പെട്ടു.

ന—ചെറുശ്ശെരീ ഇപ്പൊൾ കുപ്പായം വെണ്ട ധുപ്പട്ടി മതി— അ
ല്ലെ.

ചെ—അതെ.

ന—ഗൊവിന്ദാ ആ പൊൻ കുമിഴടിച്ച വെള്ളിച്ചെല്ലം സ്വൎണ്ണ
പ്പനീൎവ്വീശി— ഇതകൾ എടുക്കണം. സദിരിൽ മുമ്പിൽ അത
വെക്കണം.

കെ—പാട്ട വീണപ്പെട്ടിയിന്മെൽ വെച്ചാണ— ഒരു കസാലയി
ന്മെൽ ഇരുന്നിട്ടാണ— കൈകൊണ്ടാണ പാട്ട— സാധാരണ
പായ വിരിച്ചിട്ടല്ല ഇവിടെ കണ്ടിട്ടുള്ളത.

ന—പെണ്ണുങ്ങളെ ഇങ്കിരിയസ്സ പഠിപ്പിച്ചാലത്തെ ദുൎഘടമാണ ഇ
തെല്ലാം— കസാലയിന്മെൽ ഇരുന്നിട്ട പാടാറുണ്ടൊ— എന്ത ക
ഥയാണ ഇത— പഞ്ചുവൊട പറയൂ— താഴത്ത പുല്പായയിൽ
ഇരുന്നിട്ടാണ ഇന്ന ഇന്ദുലെഖ പാടെണ്ടത എന്ന കറുത്തെ
ടം പറയൂ.

കെ—പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/223&oldid=193194" എന്ന താളിൽനിന്ന് ശേഖരിച്ചത്