താൾ:CiXIV270.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 പന്ത്രണ്ടാം അദ്ധ്യായം.

കെ—പരിഭ്രമം ഒന്നുമില്ലാ— യാതൊന്നുമില്ലാ— എന്നാൽ ഞാൻ
പറഞ്ഞത നമ്പൂരി തെറ്റായി ധരിക്കുമൊ? എന്ന ഒരു ശങ്ക.
ഇന്ന പാട്ടുണ്ടാവാതെ ഇരിക്കയില്ല— പിന്നെ എന്തിനാണ ശ
ങ്കിക്കുന്നത— ശങ്കിക്കാൻ എടയില്ലെന്ന എനിക്കതന്നെ തൊ
ന്നുന്നു.

ചെ—ആട്ടെ— നമ്പൂരിയെ കണ്ടിട്ട ഇന്ദുലെഖക്ക അനുരാഗം ഉ
ണ്ടായൊ— ആ കഥ കെൾക്കട്ടെ.

കെ—ഇന്ദുലെഖക്കൊ.

ചെ—അതെ— ഇന്ദുലെഖക്ക.

അപ്പൊൾ കെശവൻ നമ്പൂരിയുടെ മുഖം കാണണ്ടതായി
രുന്നു— മുഖത്ത ഒരു കട്ടാരംകൊണ്ട കുത്തിയാൽ ഒരു തുള്ളി ചൊ
ര കാണുകയില്ലാ— കുറെ നെരം ഒന്നും മിണ്ടാതെ നിന്നു—ഒടുവിൽ:

കെ—ഇന്ദുലെഖക്ക അനുരാഗം— അനുരാഗം— എന്തൊ എനി
ക്ക ഒന്നും മനസ്സിലാവുന്നില്ലാ— ഇങ്കിരിയസ്സ പഠിച്ച സ്ത്രീകളു
ടെ സ്വഭാവം നൊക്കൊന്നും മനസ്സിലാവില്ല എന്ന എനി
ക്ക ഇപ്പൊൾ ബൊദ്ധ്യമായി— പഞ്ചുമെനവൻ ഇത്രിഭുവന
ത്തിൽ ഒരാളെ പെടിയില്ലാത്താളാണ—അയാൾ തന്റെ പൌ
ത്രിയായ ൟ ചെറു പെങ്കിടാവിനെ പെടിച്ച കിടു കിട വിറ
ക്കുന്നു— നമ്പൂരി മഹാ കെമനായിട്ടുള്ളാളല്ലെ അദ്ദെഹത്തെ ക
ണ്ടാലെങ്കിലും ഒന്ന ഒതുങ്ങുമെന്ന ഞാൻ വിചാരിച്ചുപൊയി—
ഇത തെറ്റായ ധാരണയാണെന്ന എനിക്ക ഇപ്പൊൾ കുറെ
ശ്ശ തൊന്നി തുടങ്ങി— എന്തൊ നിശ്ചയിക്കാറായിട്ടില്ലാ— എ
നിക്ക ഇങ്കിരിയസ്സ മാതിരി ഒന്നും നിശ്ചയമില്ല ചെറുശ്ശെ
രീ— സൎക്കാരാളുകളിൽ നൂൽക്കമ്പിനി തിരിക്കുന്ന ഒരു സായ്വി
നെ മാത്രമെ ഞാൻ കണ്ടിട്ടുള്ളു.

ചെറുശ്ശെരി ഇത കെട്ട വല്ലാതെ ഉറക്കെച്ചിറിച്ചുപൊയി—
ഒരുനിമിഷം ഒന്നായിച്ചിറിച്ചശെഷം.

ചെ—നമ്പൂരിക്ക ഇന്ദുലെഖയെകിട്ടുമൊ ഇല്ലയൊ—അതപറയൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/222&oldid=193193" എന്ന താളിൽനിന്ന് ശേഖരിച്ചത്