താൾ:CiXIV270.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 പന്ത്രണ്ടാം അദ്ധ്യായം.

"എന്തുചെയ്യും. ൟശ്വരാ— ഞാൻ സമ്മതിച്ചാൽ എന്ത— സമ്മതി
"ച്ചില്ലെങ്കിൽ എന്ത— കാൎയ്യം നടക്കും— നമുക്ക ഇല്ലത്തെക്കും
"പൊവാം— ശൂദ്രസ്ത്രീകളെ ഭാൎയ്യയാക്കിയാൽ ഇങ്ങിനെ ഓരൊ
"ആപത്തുകൾ വന്നെക്കാം". ഇങ്ങിനെ എല്ലാം കുറെ നെരം
ൟ സാധു കെശവൻനമ്പൂരി വിചാരിക്കും— പിന്നെ ലക്ഷ്മിക്കുട്ടി
യുടെ മുഖവും ശരീരവും എല്ലാംകൂടി ഒന്ന വിചാരിക്കും— "കഷ്ട
"മെ വല്ല ആപത്തും നമുക്ക വന്ന നെരിടുമൊ— ഇല്ലാ— അതുണ്ടാ
"വുന്നതല്ലാ. ഇന്ദുലെഖക്ക സംബന്ധത്തിന്ന വന്നിട്ട ഇന്ദുലെ
"ഖയുടെ അമ്മയെ ബാന്ധവിച്ച കൊണ്ടുപൊയീ എന്ന വരു
"മൊ— അങ്ങിനെ വരാൻ പാടില്ലാ" എന്ന വിചാരിച്ച ധൈ
ൎയ്യപ്പെടും— ഇങ്ങിനെ തിരിച്ചും മറിച്ചും വിചാരിക്കും— വിചാരിച്ച
വിചാരിച്ച ൟ ശുദ്ധാത്മാവിന ൟ വിചാരം പൊയി മറ്റൊ
രു വിചാരം തുടങ്ങി. "ഒൻപത മണിക്ക പാട്ട ഉണ്ടാവുമെന്ന ൟ
"നമ്പൂരിപ്പാടൊട പറഞ്ഞു പൊയെല്ലൊ— എനി ഇന്ദുലെഖ പാ
"ടിയില്ലെങ്കിലൊ — വീണപ്പെട്ടി വായിച്ചില്ലെങ്കിലൊ — അതിദു
"ൎഘടമായി തീരുമെല്ലൊ— ഇങ്ങിനെ വന്നാൽ എന്ത നിവൃത്തി"
എന്ന ഒരാലൊചനയാണ പിന്നെ ഉണ്ടായത—ആലൊചിച്ച ആ
ലൊചിച്ച ഒരു വഴിയും കാണാതെ മെല്പട്ട നൊക്കിക്കൊണ്ടിരി
ക്കുമ്പൊൾ ചെറുശ്ശെരിനമ്പൂരി അടുക്കെവന്ന ഇരുന്നു.

ചെ—എന്താണ കറുത്തെടത്തിന്ന ഒരു കുണ്ഠിതം ഉള്ളതപൊ
ലെ കാണുന്നു.

കെ—(ഒരു പച്ചച്ചിറിയൊടുകൂടി) കുണ്ഠിതം ഒന്നുമില്ലാ— എന്ത കു
ണ്ഠിതം— കുണ്ഠിതത്തിന്ന ഒരു കാരണവുമില്ലാ.

ചെ—പിന്നെ എന്താണ ഒരു ദീൎഘാലോചന.

കെ—ഒന്നുമില്ലാ— ഇന്നത്തെ പാട്ടിന്റെ കാൎയ്യം ആലൊചിച്ചു—
നെരം എട്ടര മണി കഴിഞ്ഞു.

ചെ—എന്താണ പാട്ടിന തടസ്ഥം ഒന്നും ഉണ്ടാകയില്ലെല്ലൊ?

കെ—എന്താണ തടസ്ഥം— ഒന്നും ഇല്ലാ— ഒരു തടസ്ഥവും ഇല്ലാ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/220&oldid=193191" എന്ന താളിൽനിന്ന് ശേഖരിച്ചത്