താൾ:CiXIV270.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 195

രിയായി കാണുന്നു— ഇന്ദുലെഖയുടെ അമ്മ അങ്ങിനെയൊ
ന്നുമല്ലാ— ബഹു വാക്ക സാമൎത്ഥ്യം. നീ ആ വെള്ളിച്ചെല്ലം ഇ
ങ്ങട്ട എടുത്ത കൊണ്ടു വന്നില്ലെ.

ഗൊ—അടിയൻ അപ്പൊൾതന്നെ ഇങ്ങട്ട എടുത്തകൊണ്ടുവന്ന
മഠത്തിൽവെച്ചു.

ന—മിടുക്കാ— രസികാ— ഇതാണ എനിക്ക ഗൊവിന്ദനെ ഇത്ര
താല്പൎയ്യം. ഞാൻ വെള്ളിച്ചെല്ലം ലക്ഷ്മിക്കുട്ടിയൊട എടുത്തൊ
ളാൻ പറഞ്ഞു— അതിന അസ്വാധീനമില്ലെന്ന ലക്ഷ്മിക്കുട്ടി
യും പറഞ്ഞു— ഒരു സമയം നീ അത അവിടെ ഇട്ട പൊന്നിട്ട
ലക്ഷ്മിക്കുട്ടി തന്റെതാക്കി എടുത്തവെക്കുമൊ എന്ന ഞാൻ
വിഷാദിച്ചു.

ഗൊ—അടിയൻ കുറെകാലമായില്ലെ ഇവിടുത്തെ കല്ലരിതിന്നു
ന്നു— ഇതൊക്കെ അടിയന നല്ലനിശ്ചയമില്ലെ.

ഇങ്ങിനെ ഗൊവിന്ദനുമായി സല്ലപിച്ചുകൊണ്ട നമ്പൂരി
പ്പാട തെച്ചുകുളിക്ക ആരംഭിച്ചു.

നമ്പൂരിപ്പാട കുളപ്പുരയിൽ എണ്ണതെച്ചുകൊണ്ടിരിക്കുമ്പൊ
ൾ കെശവൻ നമ്പൂരിയും ചെറുശ്ശെരി നമ്പൂരിയുംകൂടി മഠത്തി
ന്റെ കൊലായ്മൽ ഇരുന്ന ഒരു സംഭാഷണം ഉണ്ടായി— കെശ
വൻ നമ്പൂരിക്ക പല പ്രകാരെണയും മനസ്സിൽ വിഷാദം ഉ
ണ്ടായിരുന്നു— അസംഗതിയായി തന്റെ ഭാൎയ്യയെ നമ്പൂരിപ്പാട
കണ്ടെത്തി— സുന്ദരിയാണ തന്റെ ഭാൎയ്യ എന്നുള്ളതിലെക്ക സം
ശയമില്ല— തന്റെ അഭിപ്രായത്തിൽ നമ്പൂരിപ്പാടും അതി സുന്ദ
രൻ എന്ന തന്നെയാണ— പിന്നെ നമ്പൂരിപ്പാട അതി ധനവാ
ൻ— കുബെരൻ— ലക്ഷ്മിക്കുട്ടിക്ക ഇദ്ദെഹത്തിൽ ഭ്രമം ഉണ്ടായാ
ലൊ— പഞ്ചുമെനവൻ സമ്മതിക്കുമൊ എന്നുള്ളതിന വാദമില്ലാ.
"നമ്പൂരിപ്പാട സംബന്ധം ആവണം എന്ന പറയുന്നു— അദ്ദെ
"ഹം വലുതായ ഒരാളല്ലെ— അതിന ഇവിടുന്ന വിരൊധം പറയ
"രുതെന്ന പഞ്ചുമെനവൻ എന്നെ വിളിച്ച പറഞ്ഞാൽ ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/219&oldid=193190" എന്ന താളിൽനിന്ന് ശേഖരിച്ചത്