താൾ:CiXIV270.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 പന്ത്രണ്ടാം അദ്ധ്യായം.

ൻപത മണി ആയില്ലെല്ലൊ എന്ന വിചാരിച്ചുംകൊണ്ട കുള
പ്പുരയിൽ എണ്ണ തെപ്പാൻ പൊയപ്പൊൾ ഗൊവിന്ദനും കൂട
പ്പൊയി എഴുത്ത മടിയിൽ നിന്ന എടുത്തിട്ട സ്വകാൎയ്യമായി പ
റയുന്നു.

ഗൊ—നെൎത്തെ അടിയൻ തിരുവെഴുത്ത കൊടുത്തു എന്ന ഉ
ണൎത്തിച്ചത കളവാണ— എഴുത്ത ഇതാ— കുന്ദലെഖാ എഴുത്ത
വാങ്ങീല— തമ്പുരാന കുന്ദലെഖക്ക എഴുതാൻ ആവശ്യമി
ല്ലെന്നും തിരുവെഴുത്ത വാങ്ങില്ലെന്നുമാണ പറഞ്ഞത. നെ
ൎത്തെ അരുളിച്ചെയ്തപ്പൊൾ വെറെ ആളുകൾ ഉണ്ടായിരുന്ന
തിനാൽ അടിയൻ കൊടുത്തു എന്ന കളവായി ഉണൎത്തിച്ച
താണ.

ന—മഹാവിഢ്ഢീ— കുന്ദലെഖയല്ലാ—ഇന്ദുലെഖ എന്നാണ പെര—
നെൎത്തെ നീ ഓല കൊടുത്തു എന്ന കളവ പറഞ്ഞത നന്നാ
യി— അങ്ങിനെ സദൃശമായി പറയണം— ഇതാണ ഗൊവിന്ദ
നൊട എനിക്കുള്ള ഇഷ്ടം.

ഗൊ—ആ കുന്ദലെഖാ—

ന—വിഢ്ഢീ— പിന്നെയും കുന്ദലെഖ എന്ന പറയല്ല— "ഇന്ദുലെ
ഖാ— "ഇ"ന്ദുലെഖാ" എന്ന പറയൂ.

ഗൊ—റാൻ— അടിയന തെറ്റിപ്പൊയി— ആ ഇന്ദ്രലെഖാ.

ന—പടുവങ്കാ— ഇളിഭ്യരാശീ— ഇന്ദ്രലെഖയല്ലാ ഇന്ദുലെഖ എന്ന
പറയൂ.

ഗൊ—റാൻ— ആ ഇന്ദുലെഖാ വളരെ കുറുമ്പുകാരിയാണെന്ന
അടിയന തൊന്നി.

ന—ആവട്ടെ നീ ഇന്ദുലെഖയുടെ അമ്മയെ കണ്ടുവൊ— അതി
ശാണ മുഖം— ബഹു സുന്ദരി— അവൾക്ക എന്നെ ബഹു ഭ്രമ
മായിരിക്കുന്നു— കറുത്തെടത്തിന്റെ ഭാൎയ്യയാണ.

ഗൊ—അപ്പൊൾ ഇന്ദുലെഖക്ക തിരുമനസ്സിലെ ഭ്രമമില്ലെ.

ന—ഇന്ദുലെഖ ഇങ്കിരിയസ്സും മറ്റും പഠിച്ച വല്ലാത്ത ഒരു മാതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/218&oldid=193189" എന്ന താളിൽനിന്ന് ശേഖരിച്ചത്