താൾ:CiXIV270.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 193

ന—ൟ ഓല ഞാൻ തന്നതാണെന്ന പറഞ്ഞ ഇന്ദുലെഖയുടെ
മാളികയിൽ പൊയി ഇന്ദുലെഖയുടെ കയ്യിൽ കൊടുക്കു.

ഗൊവിന്ദൻ ഉടനെ എഴുത്തും കൊണ്ട ഇന്ദുലെഖയുടെ
മാളികയിന്മെൽ ചെന്നു— അപ്പൊൾ ഇന്ദുലെഖ ഊണ കഴിഞ്ഞ
മാളികയിലെക്ക കയറി വരുന്നു.

ഗൊവിന്ദൻ—ഒരു തിരുവെഴുത്ത തന്നയച്ചിട്ടുണ്ട തമ്പുരാൻ— ഇ
വിടെ തരുവാൻ കല്പനയായിരിക്കുന്നു.

ഇന്ദുലെഖ—(കാൎയ്യം മനസ്സിലായെങ്കിലും കഠിന ദെഷ്യത്തൊ
ടെ) ഏത തമ്പുരാൻ— എന്തെഴുത്ത.

ഇന്ദുലെഖയുടെ മുഖത്ത അപ്പൊൾ ഉണ്ടായിരുന്ന കൊ
പരസം കണ്ടിരുന്നാൽ ആ രസത്തിലും ആ മുഖം അതി കാന്തം
തന്നെ എന്ന എല്ലാവരും പറയും.

ഗൊ—മൂൎക്കില്ലാത്ത മനക്കൽ തമ്പുരാന്റെ തിരുവെഴുത്താണ.

ഇ‌—എനിക്ക എഴുതുവാൻ അദ്ദെഹത്തിന്ന അവകാശമില്ലാ—
ഞാൻ വാങ്ങുകയില്ല. എന്ന പറഞ്ഞെക്കൂ—എന്നും പറഞ്ഞ
ക്ഷണെന തന്റെ അറയിലെക്ക കടന്ന പൊയി.

ഗൊവിന്ദൻ ഇളിഭ്യനായിക്കൊണ്ട എഴുത്ത മടിയിൽ മൂ
ടിവെച്ചു നമ്പൂരിപ്പാട്ടിലെ അടുക്കെ വന്നു— അപ്പൊൾ നമ്പൂരി
പ്പാട പലെ ആളുകളൊടും കൂടി അമ്പലത്തിന്റെ തിരു മുറ്റ
ത്തതന്നെ നിന്നിരുന്നു— ഗൊവിന്ദനെ കണ്ടപ്പൊൾ ആ നിന്നെ
ടത്ത നിന്ന തന്നെ ഗൊവിന്ദനൊട ഒറക്കെ വിളിച്ചു ചൊദി
ക്കുന്നു.

"ഗൊവിന്ദാ ആ എഴുത്ത ഇന്ദുലെഖക്ക കൊടുത്തുവൊ."

ഗൊവിന്ദൻ വളരെ വിഷണ്ഡനായി എന്താണ മറുവടി
പറയെണ്ടത എന്ന അല്പം ശങ്കിച്ചു— ഒടുവിൽ ഗൊവിന്ദൻ "കൊ
ടുത്തു" എന്നും പറഞ്ഞ ഉടനെ അവിടെ നിന്ന പൊയി. പി
ന്നെയും അവിടെ നിന്നാൽ വെറെയും ചൊദ്യങ്ങൾ ഉണ്ടാവു
മെന്ന ഓൎത്ത ഗൊവിന്ദൻ ഓടിക്കളഞ്ഞതാണ. നമ്പൂരിപ്പാട ഒ


25*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/217&oldid=193188" എന്ന താളിൽനിന്ന് ശേഖരിച്ചത്