താൾ:CiXIV270.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 പന്ത്രണ്ടാം അദ്ധ്യായം

ന—എനിക്ക കണ്ടു സംസാരിക്കണം ഇങ്ങട്ട വിളിക്കൂ.

കെ—ഒരു വിരൊധമില്ല—പാട്ടു കെൾപ്പാൻ വരുമ്പൊൾ ഇന്ദുലെ
ഖയുടെ മാളികമുകളിൽനിന്ന കണ്ടു സംസാരിക്കാം—അതല്ലെ
നല്ലത.

ചെറുശ്ശെരി—അല്ലാ— ഇപ്പൊൾതന്നെയാണ നല്ലത— രാത്രി പാ
ട്ടിന്റെ എടയിൽ എന്ത സംസാരിക്കാൻ കഴിയും.

ചെറുശ്ശെരി നമ്പൂരി നമ്പൂരിപ്പാട്ടിലെ ചൊദ്യവും കെശ
വൻനമ്പൂരിയുടെ പരിഭ്രമവും കണ്ട ആകപ്പാടെ വളരെ രസി
ച്ച "ഇങ്ങിനെതന്നെ വരണം— ഇളിഭ്യൻ കെശവൻ നമ്പൂരി ഒ
ന്ന ബുദ്ധിമുട്ടട്ടെ" എന്ന ചെറുശ്ശെരിനമ്പൂരി ഇച്ഛിച്ചുംകൊണ്ടാ
ണ മെൽകാണിച്ച പ്രകാരം പറഞ്ഞത. ഇങ്ങിനെ പറഞ്ഞത ധൃ
തഗതിക്കാരൻ നമ്പൂരിപ്പാട്ടിലെക്ക വളരെ രസമായി.

ന—ചെറുശ്ശെരി പറഞ്ഞത ശരി— എനിക്ക ഇപ്പൊൾതന്നെ ക
ണ്ട സംസാരിക്കണം— നമുക്ക എല്ലാം കറുത്തെടത്തിന്റെ അ
റയിൽ പൊയി ഇരിക്കാമെല്ലൊ— കറുത്തെടം ആകപ്പാടെ അ
ശെഷം ഒരു ലൌകികമില്ലാത്താളാണ— ഇതിന മുമ്പെ നുമ്മ
ളെ അറയിലെക്ക ക്ഷണിച്ചുകൊണ്ടു പൊവെണ്ടതല്ലെ ചെ
റുശ്ശെരീ.

ചെ—സംശയമെന്താണ അങ്ങിനെയല്ലെ വെണ്ടത— നൊക്ക ഇ
പ്പൊൾതന്നെ പൊവാമെല്ലൊ— അല്ലെ കറുത്തെടം.

കെ—അതെ— പൊവാം പൊവാം അതിനെന്ത സംശയം.

എന്ന പറഞ്ഞ കെശവൻനമ്പൂരി വളരെ വിഷാദത്തൊ
ടുകൂടി എഴുനീറ്റു— കൂടത്തന്നെ നമ്പൂരിപ്പാടും.

ന—എന്താ ചെറുശ്ശെരി വരുന്നില്ലെ.

ചെ—ഞാൻ ഇവിടെ ഇരിക്കാം— അല്ല, വെണമെങ്കിൽ വരുന്ന
തിന്നും വിരൊധമില്ല.

ന—എന്നാൽ ചെറുശ്ശെരി ഇവിടെത്തന്നെ ഇരിക്കൂ— ഞാനും ക
റുത്തെടവും കൂടി പൊയി വരാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/204&oldid=193175" എന്ന താളിൽനിന്ന് ശേഖരിച്ചത്