താൾ:CiXIV270.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 179

ഞാൻ മുമ്പതന്നെ നിശ്ചയിച്ച കാൎയ്യമാണ.

ന—എന്താ ചെറുശ്ശെരി ഇന്നാൾ ഒരു ശ്ലൊകം ചൊല്ലിയില്ലെ—
രംഭയെ കണ്ടിട്ട രാവണൻ ഭ്രമിച്ചമാതിരി— ആ ശ്ലൊകം ഒന്ന
ചൊല്ലു.

ചെറുശ്ശെരി ശ്ലൊകം ചൊല്ലുന്നു.

"ഇയം ബാലാ ലീലാദരഗമന ലൊലാള കഭരാ ചല
ച്ചെലാചൊളാ പിശിതകചശൈലാ വിധുമുഖീ— ലസൽ
ഫാലാ മാലാനിപതദളിജാലാ വിഷമിതസ്മരജ്വാലാവ്രീ
ളാമപഹരതി നീലാബ്ജനയനാ"

ന—ആ ശ്ലൊകം ഒരു ഓലയിൽ എഴുതി എന്റെ വശം തരൂ.

കെശവൻ നമ്പൂരി ഉടനെ ഓലയും എഴുത്താണിയുംകൊ
ണ്ടുവന്നു— ചെറുശ്ശെരി ശ്ലൊകം എഴുതി നമ്പൂരിപ്പാട വശം കൊ
ടുത്തു. ആ ഓലയും കയ്യിൽ പിടിച്ച അദ്ദെഹം കുറെ നെരം നാ
ലുകെട്ടിൽ കസാലമെൽ ഇരുന്നു. അപ്പൊൾ എന്തൊ കാൎയ്യവ
ശാൽ ഇന്ദുലെഖയുടെ അമ്മ (ലക്ഷ്മിക്കുട്ടി അമ്മ) നാലുകെട്ടി
ന്റെ വടക്കെ അറയിൽനിന്ന പുറത്തെക്ക പൊവുന്നത നമ്പൂ
രിപ്പാട കണ്ടു. ഇന്ദുലെഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടി അമ്മ ന
ല്ല സൌന്ദൎയ്യമുള്ള സ്ത്രീയാണന്ന ഞാൻ പറയെണ്ടതില്ലെ
ല്ലൊ. വയസ്സും മുപ്പത്തഞ്ചെ ആയിട്ടുള്ളൂ— നമ്പൂരിപ്പാട ൟ സ്ത്രീ
യെ കണ്ട ഉടനെ കെശവൻ നമ്പൂരിയൊട—

ൟ കടന്നുപൊയ സ്ത്രീ ഏതാണ കറുത്തെടം.

കെശവൻനമ്പൂരിക്കുള്ളിൽ വല്ലാതെ ഒരു ഭയം തൊന്നി.
ലക്ഷ്മിക്കുട്ടിഅമ്മ തനിക്ക വളരെ പ്രതിപത്തിയുള്ള ഭാൎയ്യയാണ—
ൟ നമ്പൂരിപ്പാട്ടിന്റെ സ്വഭാവം തനിക്ക നല്ല നിശ്ചയം ഉണ്ട
താനും. കെശവൻനമ്പൂരി ആകപ്പാടെ ഒന്ന ഭ്രമിച്ചു.

കെ—ഇന്ദുലെഖയുടെ അമ്മയാണ.

ന—ഓ— ഹൊ. കറുത്തെടത്തിന്റെ പരിഗ്രഹം അല്ലെ.

കെ—അതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/203&oldid=193174" എന്ന താളിൽനിന്ന് ശേഖരിച്ചത്