താൾ:CiXIV270.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 പന്ത്രണ്ടാം അദ്ധ്യായം.

ചെ—എന്റെ ഇവിടെനിന്നുള്ള യാത്ര എന്നൊ— പുറപ്പാടിന്റെ
കാൎയ്യംകൊണ്ട നമ്പൂരി ഒന്നും മുകളിൽനിന്ന പ്രസ്താവിച്ചിരി
ക്കില്ലാ— താമസിപ്പാൻ വന്നതല്ലെ—എന്ന പറഞ്ഞ ഒന്ന ചി
റിച്ചു. ഇന്ദുലെഖയും ചിറിച്ചു.

ഇ—എന്താണ ഒരു ശ്രീരാമൊദന്ത ശ്ലൊകം എഴുതി അയച്ചത
നെൎത്തെ.

ചെറുശ്ശെരിനമ്പൂരിയും ഇന്ദുലെഖയും വളരെ ചിറിച്ചു.

ഇ—ഇവിടുന്ന കൂടെ എഴുനെള്ളിയത എന്റെ ഭാഗ്യംതന്നെ—ഞാ
ൻ അമ്പലത്തിൽ പൊയി വരാം— രാവിലെ യാത്രയില്ലെങ്കി
ൽ നിശ്ചയമായി അമറെത്ത കഴിഞ്ഞ മുകളിലെക്ക എഴുന്നെ
ള്ളണം.

ചെ—രാവിലെ യാത്ര ഉണ്ടാവുമെന്ന തൊന്നീല.

ഇന്ദുലെഖ ചിറിച്ചുംകൊണ്ട കുളിമുറിയിലെക്ക പൊയി.

ചെറുശ്ശെരി നമ്പൂരി യഥാപൂൎവ്വം കസാലമെൽ തന്നെ
പൊയി ഇരുന്നു. അപ്പൊഴക്ക മെതിയടിയുടെ ശബ്ദം കെട്ടു തുട
ങ്ങി. ഇന്ദുലെഖ പറഞ്ഞ വാക്കുകളും ബദ്ധപ്പെട്ട പൊന്നതും
നമ്പൂരിപ്പാട്ടിലെക്ക അപ്പൊൾ ഒട്ടുംതന്നെ സുഖമായില്ലെങ്കിലും
രാത്രി ഒൻപത മണിക്ക രണ്ടാമത പാട്ടു കെൾക്കാനുംമറ്റും മുക
ളിലെക്ക പൊവാൻ നിശ്ചയിച്ച സന്തൊഷമാണ ഇപ്പൊൾ ഉ
ണ്ടായിരുന്നത. ഉടനെ ചിറിച്ചുംകൊണ്ട നാലുകെട്ടിലെക്ക വന്ന
ചെറുശ്ശെരിയെ കണ്ടു.

നമ്പൂരിപ്പാട—എന്താണ ചെറുശ്ശെരിതന്നെ ഇരുന്ന മുഷിഞ്ഞു
വൊ— മുകളിലെക്ക വരാമായിരുന്നില്ലെ — ഇന്ദുലെഖ അതി
സുന്ദരി— അതി സുന്ദരി— അതി സുന്ദരിതന്നെ— ഇങ്ങിനെ ഒരു
സ്ത്രീയെ ഞാൻ കണ്ടിട്ടില്ല — ശിവ — ശിവ— സൈാന്ദൎയ്യത്തിന്റെ
ഒരു വിശെഷം ഇശ്ശി ഇണ്ടെനും— അതിശം തന്നെ.

ചെ—ഇവിടുത്തെപ്പൊലെ ഒരു പുരുഷനെ ഇന്ദുലെഖയും കണ്ടി
ട്ടുണ്ടായിരിക്കില്ല. ഇന്ദുലെഖയും പരിഭ്രമിച്ചിരിക്കണം. അത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/202&oldid=193173" എന്ന താളിൽനിന്ന് ശേഖരിച്ചത്