താൾ:CiXIV270.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 177

ളും സംഗതികളും തിരുമനസ്സുന്ന തന്നെ വെണ്ടവിധം അറി
യിപ്പിച്ചും പറഞ്ഞും കൊടുക്കുന്നത ചിലപ്പൊൾ വലിയ ഉ
പകാരമായി വരുന്നു.

ചെ—നിങ്ങൾ രണ്ടാളുടെയും കൂട ഞാനും മദിരാശിയൊളം വ
രാം— ഇന്ദുലെഖയും മാധവനും ഭാൎയ്യാഭൎത്താക്കന്മാരായി അ
ധികകാലം അതിഭാഗ്യത്തൊടുകൂടി ഇരിക്കണം എന്നാണ എ
ന്റെ ആഗ്രഹവും അനുഗ്രഹവും.

ൟ വാക്കുകൾ പറയുമ്പൊൾ നമ്പൂരിയുടെ കണ്ണിൽ അ
ശ്രുക്കൾ നിറഞ്ഞ വശായി— അതി മനൊഹരിയായ ഇന്ദുലെഖ
ക്ക ൟ അതി സുന്ദരനായ മാധവൻ തന്നെ ഭൎത്താവായി കാണ
ണമെന്നാണ ഇവരെ രണ്ടു പെരെയും കാണുകമാത്രം ഉണ്ടായി
ട്ടുള്ള സാമാന്യബുദ്ധികളായ എല്ലാ മനുഷ്യരുടെയും ആഗ്രഹവും
അഭിപ്രായവും. എന്നാൽ ഇവര രണ്ടുപെരുടെയും രൂപസൌ
ന്ദൎയ്യത്തിന്ന പുറമെ ഇവരുടെ പഠിപ്പ, ബുദ്ധിസാമൎത്ഥ്യം, ശീല
ഗുണം, അന്യൊന്യം ഉള്ള അനുരാഗം ഇതുകളെ വെടിപ്പായി
മനസ്സിലാക്കീട്ടുള്ള അതിബുദ്ധിമാനും വിദ്വാനും ആയ ചെറു
ശ്ശെരിനമ്പൂരിക്ക ഇവരുടെ ചെൎച്ചയിലും അഭ്യുദയത്തിലും അ
തിസന്തൊഷവും അത നിമിത്തം സന്തൊഷാശ്രുക്കളും ഉണ്ടാ
യത ആശ്ചൎയ്യമല്ലെല്ലൊ.

നമ്പൂരി മെൽകാണിച്ച പ്രകാരം പറഞ്ഞപ്പൊൾ ഇന്ദു
ലെഖക്കും കണ്ണീർ താനെ പുറപ്പെട്ടു ഗൽഗദാക്ഷരമായി—

ഇ—ഇവിടുത്തെ അനുഗ്രഹം ഞങ്ങൾ വളരെ ഭക്തിപൂൎവ്വം എ
ല്ലായ്പൊഴും കാംക്ഷിച്ചുകൊണ്ടിരിക്കുന്നതാണ.

ചെ—മദിരാശിയിൽനിന്ന ഏത തിയ്യതിക്ക എത്തും എന്ന തീ
ൎച്ചയായി എഴുതീട്ടുണ്ടൊ.

ഇ—എനിയത്തെ ആഴ്ചയിൽ എന്നാണ എഴുതീട്ടുള്ളത— എഴുതീ
ട്ട ഇന്നെക്ക രണ്ടൊ മൂന്നൊ ദിവസമായി— മറ്റന്നാളൊ നാ
ലാന്നാളൊ വരുമായിരിക്കാം.


23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/201&oldid=193172" എന്ന താളിൽനിന്ന് ശേഖരിച്ചത്