താൾ:CiXIV270.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 പന്ത്രണ്ടാം അദ്ധ്യായം.

ചെറുശ്ശെരി—ഇന്ന കാണാനിടവരുമെന്ന ഞാൻ ഓൎത്തിരുന്നി
ല്ലാ— ഞാൻ ൟ ഗൊഷ്ഠിയിൽ ഒന്നുമില്ലാ— നിൎദ്ദൊഷിയാണെ
എന്നെ ശങ്കിക്കരുതെ.

ൟ വാക്കുകൾ കെട്ടപ്പൊൾ ഇന്ദുലെഖക്ക മനസ്സമാധാ
നം വന്ന വാക്കുകൾ ധാരാളമായി പറയാറായി.

ഇ—എന്താണ മുകളിൽ എഴുന്നെള്ളാഞ്ഞത— മുമ്പ പരിചയവും
സ്നെഹവും ഉണ്ടായത കൊണ്ടായിരിക്കാം. എഴുന്നെള്ളീട്ടുണ്ടെ
ന്ന കെട്ട ഞാൻ വളരെ സന്തൊഷിച്ചു.

ചെ—നമ്പൂരി മുകളിലെക്ക വരുമ്പൊൾ എന്നെ വിളിച്ചില്ലാ—
ഞാൻ ഇപ്പൊൾ അദ്ദെഹത്തിന്റെ കൂട വന്നവരിൽ ഒരു
വന്റെ സ്ഥിതിയിലാണെല്ലൊ— അതകൊണ്ട വിളിക്കാതെ
ഒന്നിച്ച വരണ്ട എന്ന വെച്ചതാണ. നാളെ രാവിലെ ഏതാ
യാലും വരാമെന്ന ഉറച്ചിരുന്നു— ഇപ്പൊൾ തന്നെ കണ്ടത എ
ന്റെ ഭാഗ്യം— മാധവന നൂറ്റമ്പത ഉറുപ്പിക ശമ്പളമായി
എന്ന കെട്ടു— വളരെ സന്തൊഷമായി.

മുകളിൽ നിന്ന ഇറങ്ങുമ്പൊൾ ഇന്ദുലെഖക്കുണ്ടായിരുന്ന
മൌഢ്യം സകലം തീൎന്നു—മാധവന്റെപെര ചെവിയിൽപെട്ട ഉ
ടനെ ഒരു രൊമാഞ്ചവും അല്പം ലജ്ജയും ഉണ്ടായി— മുഖം അല്പം
ഒന്നു താഴ്ത്തി മന്ദഹാസം ചെയ്യുന്നത ചെറുശ്ശെരി നമ്പൂരി കണ്ട
വളരെ സന്തൊഷിക്കുകയും ഇന്ദുലെഖയുടെ അവസ്ഥയെപ്പറ്റി
ബഹുമാനിക്കുകയും ചെയ്തു. ഉടനെ—

ഇ—രണ്ട ദിവസത്തിലകത്ത മദിരാശിയിൽ നിന്ന വരുമെന്ന
എഴുത്ത വന്നിട്ടുണ്ട— ഒരു സമയം ൟ പ്രാവശ്യം മടങ്ങിപ്പൊ
വുമ്പൊൾ—പിന്നെ ഒന്നും പറയാതെ കുറെ ലജ്ജി
ച്ചു കൊണ്ട നിന്നു.

ചെ—മടങ്ങി പൊവുമ്പൊൾ ഇന്ദുലെഖയും കൂടെ— അല്ലെ.

ഇ—(മന്ദഹസിച്ചുംകൊണ്ട) അതെ— തിരുമനസ്സുന്നുമായിട്ട സം
സാരിപ്പാൻ മനസ്സുള്ള ആൾക്ക സംസാരിപ്പാനുള്ള വാക്കുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/200&oldid=193171" എന്ന താളിൽനിന്ന് ശേഖരിച്ചത്