താൾ:CiXIV270.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 പന്ത്രണ്ടാം അദ്ധ്യായം.

ട്ടെടത്തുന്ന എടുത്ത കൊടുപ്പാൻ ഭാവിച്ചപ്പൊൾ ഇന്ദുലെഖ വാ
ങ്ങി— ഇത നല്ല ഗഡിയാൾ എന്ന പറഞ്ഞു.

ന—ഇത എനിക്ക മെഘദന്തൻ സായ്വ സമ്മാനമായി കഴിഞ്ഞ
കൊല്ലം ഏലമലവാരം എഴുപത്തയ്യായിരം ഉറുപ്പികക്ക കൊ
ടുത്തപ്പൊൾ തന്നതാണ.

മെഘദന്തൻസായ്വ എന്ന പറഞ്ഞപ്പൊൾ ഇന്ദുലെഖ ഉ
റക്കെ ഒന്ന പൊട്ടിച്ചിറിച്ചുപൊയി— അതിന്നശെഷം ഗഡിയാൾ
തിരിയെക്കൊടുത്തു— ഇന്ദുലഖയുടെ ൟ ചിറിയും ഭാവവും ക
ണ്ടപ്പൊൾ ഇന്ദുലെഖക്ക തന്നിൽ അനുരാഗം തുടങ്ങീ എന്ന ന
മ്പൂരിപ്പാടും, ൟ മെഘദന്തൻ സായ്വിനെകുറിച്ച മാധവനെഴുതു
ന്ന കത്തിലെഴുതെണമെന്ന ഇന്ദുലെഖയും ഏക കാലത്തിൽ ത
ന്നെ നിശ്ചയിച്ചു.

നമ്പൂരിപ്പാട്ടിലെക്ക മൊഹം അതിയായി വൎദ്ധിച്ചു— എന്നി
ട്ട ൟ ക്ഷമയില്ലാത്ത വിഢ്ഢി പറയുന്നു.

ന—ഇന്ദുലെഖയൊടുകൂടി തന്നെ എല്ലായ്പൊഴും ഇരിക്കാനാണ
എനിക്ക മൊഹം.

ഇ—അത സാധിക്കാത്ത മൊഹമാണെന്ന എനിക്ക തൊന്നുന്നു.

ഇത്രത്തൊളം ഇവര പറയുമ്പൊഴക്ക കെശവൻ നമ്പൂരി
വെള്ളിത്തട്ടിൽ മുറുക്കാനുംമറ്റും എടുത്ത മുകളിലെക്ക കയറി
വന്നു.

ഇ—എനിക്കിനി മെൽകഴുകി അമ്പലത്തിൽപൊവണം കെശ
വൻനമ്പൂരി ഇവിടെ ഇരിക്കൂ—എന്നും പറഞ്ഞ വെഗം താ
ഴത്തെക്ക ഇറങ്ങിപ്പൊയി.

പൊവുമ്പൊൾ ഇന്ദുലെഖാ കെശവൻനമ്പൂരിയുടെ മുഖ
ത്തെക്ക ഒന്ന നൊക്കി— ആ നൊക്ക കെശവൻ നമ്പൂരിക്ക ത
ന്റെ ശരീരത്തിന്മെൽ ഒരു ഇരിമ്പുകൊൽ പഴുപ്പിച്ച ചൂടുവെച്ച
തുപൊലെ കൊണ്ടു— കെശവൻ നമ്പൂരി വെറ്റിലത്തട്ടുംകൊണ്ട
അവിടെ ഇളിഭ്യനായി വശായി— നമ്പൂരിപ്പാട്ടിലെക്ക ആകപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/198&oldid=193169" എന്ന താളിൽനിന്ന് ശേഖരിച്ചത്