താൾ:CiXIV270.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 പന്ത്രണ്ടാം അദ്ധ്യായം.

കെ_ചെറുശ്ശെരിക്ക എല്ലായ്പൊഴും പരിഹാസമാണ— നമ്പൂരി
വിചാരിച്ച ശ്ലൊകമല്ല എഴുതിത്തന്നത— ഇതാ ഞാൻ ഓല
യിൽ എഴുതിക്കൊണ്ട വന്നിരിക്കുന്നു. ഇത മുഴുവൻ എഴുതി
ത്തരൂ.

ചെറുശ്ശെരിനമ്പൂരി ഓലവാങ്ങി നൊക്കി, ഓ— ഹൊ— ൟ
ശ്ലൊകമൊ എന്നാൽ അങ്ങിനെ പറയണ്ടെ "ആസീൽ" എന്നാ
ണ ആദ്യം എന്നല്ലെ കറുത്തെടം പറഞ്ഞത എന്നും പറഞ്ഞ
പൂൎവ്വാൎദ്ധത്തിൽ ഉണ്ടായിരുന്ന പിഴകൾ തീൎത്ത ഉത്തരാൎദ്ധം എ
ഴുതി കൊടുത്തു—അതുംകൊണ്ട പിന്നെയും കെശവൻ നമ്പൂരി മു
കളിലെക്ക ചെന്നു— ശ്ലൊകം വായിക്കാൻ നമ്പൂരിപ്പാട കെശ
വൻനമ്പൂരിയൊട പറഞ്ഞു.

കെ—ഇത ഒര വലിയ ശ്ലൊകമാണ ഞാൻ വായിച്ചാൽ ശരിയാ
വുകയില്ല— ഇന്ദുലെഖ ഇവിടെ നില്ക്കുന്നുണ്ടെല്ലൊ— നല്ല വി
ല്പത്തിയാണ— ഇന്ദുലെഖ ഇതൊന്നു വായിക്കൂ.

ഇ—എനിക്ക നല്ല വില്പത്തി ഇല്ലാ— വല്ലതും പറയണ്ടാ— എ
ന്നാൽ ൟ ശ്ലൊകം എനിക്ക തൊന്നും— ബുദ്ധിമുട്ടണ്ട ഞാൻ
ചൊല്ലിക്കളയാം—എന്ന പറഞ്ഞ ഉപദ്രവം തീരാൻ വെണ്ടി
ചൊല്ലുന്നു.

"ആസ്താംപിയ്യൂഷലാഭ സ്സുമുഖിഗജരജരാ മൃത്യുഹാരീപ്രസി
ദ്ധ സ്തല്ലാഭൊപായചിന്താ പിചഗരളജുഷൊ ഹെതു രുല്ലാ
ഘതായാഃനൊചെദാലൊലദൃഷ്ടിപ്രതിഭയഭുജഗീദഷ്ടമൎമ്മാ
മുഹുസ്തെ യാമെവാലംബ്യജീവെ കഥമധരസുധാ മാധുരീമ
പ്യജാനൻ".

ന—അതി വിശെഷമായ ഷ്ലൊകം അല്ലെ.

ഇ—അതെ.

ന—കറുത്തെടം പൊയി താഴത്ത ഇരിക്കൂ.

കെ—ഞാൻ പൊയി മുറുക്കാൻ കൊണ്ടുവരാം—എന്ന പറഞ്ഞ
താഴത്തെക്ക പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/194&oldid=193165" എന്ന താളിൽനിന്ന് ശേഖരിച്ചത്