താൾ:CiXIV270.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 പതിനൊന്നാം അദ്ധ്യായം.

ശാസ്ത്രികൾ—നമ്പൂരിപ്പാട ആൾ നല്ല കാൎയ്യസ്ഥനൊ.

ഗൊവിന്ദൻ—ഒന്നാന്തരം കാൎയ്യസ്ഥനാണ— ഇതുപൊലെ ആ മ
നക്കൽ ഇതവരെ ആരും ഉണ്ടായിട്ടില്ല— അതി കെമനാണ—
തമ്പുരാൻ ഇവിടെ എഴുന്നെള്ളി ൟ സംബന്ധം കഴിക്കുന്ന
ത ൟ തറവാട്ടിന്റെയും പഞ്ചുമെനവന്റെയും മഹാ ഭാഗ്യം—
ഇങ്ങിനെ നായന്മാരുടെ വീടുകളിൽ ഒന്നും തമ്പുരാൻ എഴു
ന്നെള്ളാറെ ഇല്ല.

എന്ന പറഞ്ഞ ഗൊവിന്ദൻ അവിടെ നിന്ന അമ്പലത്തി
ലെക്കൊമെറ്റൊ പൊയി കുട്ടിപ്പട്ടര പിന്നെയും അവിടെ ഇരുന്നു.

ശാസ്ത്രികൾ—(കുട്ടിപ്പട്ടരൊട) തന്റെ ഗ്രാമം ഏതാണ.

കുട്ടിപ്പട്ടര—ഗൊവിന്ദരാജപുരം.

ശാസ്ത്രികൾ—എത്ര കാലമായി നമ്പൂരിപ്പാട്ടിലെ കൂടെ.

കുട്ടിപ്പട്ടര—ആറ സംവത്സരമായി—ഇതവരെ ഒരു കാശ മാസ്പ
ടി തന്നിട്ടില്ല—ഒരു പ്രാവശ്യം ബുദ്ധു മുട്ടിച്ചിട്ട അമ്പത ഉറുപ്പി
ക തന്നു—അത രണ്ട ദിവസം കഴിഞ്ഞപ്പൊൾ അങ്ങട്ടതന്നെ
വാങ്ങി. പിന്നെ ഇതവരെ ഒന്നും തന്നിട്ടില്ല—വല്ലതും കിട്ടിയാ
ൽ കടന്ന പൊയ്ക്കളയാമായിരുന്നു— പണത്തിന്ന ചൊദിച്ചാൽ
പലിശ കൂട്ടി തരാമെന്ന പറയും. ഇയാൾ മഹാ കമ്പക്കാരനാ
ണ— ഒരു ഇരിപത സംബന്ധത്തൊളം ഇപ്പൊൾ ഉണ്ട. ഈ
രണ്ട മാസത്തെക്ക ഒരൊ സ്ത്രി—മനവക ഒരു കാൎയ്യവും ഇയാ
ൾ നൊക്കാറില്ല— ആ ചെക്കൻ ഗൊവിന്ദൻ ഇപ്പൊൾ പറ
ഞ്ഞു ഇയ്യാൾ നായന്മാരുടെ വീട്ടിൽ പുവ്വാറെ ഇല്ലെന്ന—എ
ന്ത കളവാണ— പെണ്ണുള്ള സകല വീടുകളിലും കടന്ന പൊ
വും—കയ്യിൽ ഒരു സമയവും ഒരു കാശപൊലും ഉണ്ടാവുകയി
ല്ല— രണ്ടമൂന്ന മാപ്പിളമാര കടം കൊടുക്കാൻ തെയ്യാറായിട്ടു
ണ്ട— നൂറ്റിനഞ്ച പലിശവെക്കും— ൟ വിഢ്ഢ്വാൻ പണം കി
ട്ടെണ്ടുന്ന ബദ്ധപ്പാട്ടിൽ എന്തെങ്കിലും എഴുതി കൊടുക്കും—ഒ
ടുവിൽ വസ്തു ചാൎത്തെണ്ടി വരും— ഇങ്ങിനെ ഇയാൾ ദ്രവ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/184&oldid=193155" എന്ന താളിൽനിന്ന് ശേഖരിച്ചത്