താൾ:CiXIV270.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 പതിനൊന്നാം അദ്ധ്യായം.

ശാസ്ത്രികൾ—അങ്ങിനെയാട്ടെ — നമ്പൂരിപ്പാട സംബന്ധം നി
ശ്ചയിച്ചു ആയിരിക്കും.

കുഞ്ഞിക്കുട്ടിഅമ്മ—അതിനെന്ത സംശയം—എന്താ ശാസ്ത്രികൾ
ക്ക രസമായില്ലെ— ഇതില്പരം കെമനായിട്ട ഇന്ദുലെഖക്ക
എനി ആരാണ ഒരു ഭൎത്താവ വരാനുള്ളത.

ശാസ്ത്രികൾ—ശരിതന്നെ— ശരിതന്നെ.

കുഞ്ഞിക്കുട്ടിഅമ്മ—ഇന്ദുലെഖക്കും വളരെ സന്തൊഷമായിരി
ക്കുന്നു— നമ്പൂരിപ്പാട്ടിലെ കാണാൻ വഴുകി നില്ക്കുന്നു— പെണ്ണി
ന എന്തൊ ബഹു ഉത്സാഹം— ൟ പാറു താലികെട്ടാതെ ഇ
ന്ന മുകളിൽ കയറി ചെന്നിട്ട ഇതാ ഒരു ഒന്നാന്തരം താലി
പാറുവിന ഇപ്പൊൾ കൊടുത്തുവത്രെ—ബഹു ഉത്സാഹം— ഞാ
ൻ ആദ്യം എന്തൊ കുറെ പെടിച്ചു— ൟശ്വരാധീനംകൊണ്ട
എല്ലാം ശരിയായി വന്നു.

ശാസ്ത്രികൾ—എന്തിനാണ ആദ്യം പെടിച്ചത— പെടിക്കാൻ കാര
ണമെന്ത.

കുഞ്ഞിക്കുട്ടിഅമ്മ—അതൊ— നിങ്ങൾ അറിയില്ലെ, മാധവനും
ഇന്ദുലെഖയുമായി വലിയ സ്നെഹമല്ലെ— അത വിട്ടു കിട്ടുവാ
ൻ പ്രയാസമായാലൊ എന്ന ഞാൻ പെടിച്ചു— ഗൊവിന്ദങ്കു
ട്ടിയുടെ അച്ഛനും പെടിച്ചിരുന്നു— എനി ആ പെടി ഒന്നും ഞ
ങ്ങൾക്കില്ല— മധവനും നമ്പൂരിപ്പാടുമായാലത്തെ ഭെദം എ
ത്ര ഉണ്ട— ശാസ്ത്രികളെ നിങ്ങൾതന്നെ പറയിൻ.

ശാസ്ത്രികൾ—വളരെ ഭെദം ഉണ്ട— വളരെ ഭെദമുണ്ട— സംശയ
മില്ലാ— ഞാൻ പൊണു.

എന്നും പറഞ്ഞ ശാസ്ത്രികൾ വളരെ സുഖക്കെടൊടു കൂടി
അവിടെ നിന്ന എറങ്ങി—വഴിയിൽവെച്ച പൂവരങ്ങിലെക്കുള്ള നമ്പൂ
രിപ്പാട്ടിലെ ഘൊഷയാത്ര കണ്ടു. സ്വൎണ്ണപ്പകിട്ട എളവെയിലിൽ
കണ്ട ശാസ്ത്രികളുടെ കണ്ണ ഒന്ന മഞ്ഞളിച്ചുപൊയി. ശാസ്ത്രികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/182&oldid=193153" എന്ന താളിൽനിന്ന് ശേഖരിച്ചത്