താൾ:CiXIV270.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം. 151

മ്പൂരിപ്പാട്ടന്ന രഹസ്യമ്പൊവാൻ വന്നതപൊലെ വന്നതാ
ണ—ഇദ്ദെഹത്തിന്ന ഒരു നൂറ ദിക്കിൽ സംബന്ധം ഉണ്ട.

ശങ്കരശാസ്ത്രി—രഹസ്യത്തിന്ന വന്നതാണെങ്കിൽ ആളെ മാറി
നൊക്കെണ്ടിവരും.

സുബ്ബുക്കുട്ടി—ശരി—ശരി— സാസ്ത്രികൾ ഇന്നാൾ ഒരു ദിവസം പൂ
വരങ്ങിൽ മാളികയിൽ പൊയി ശാകുന്തളം മുതലായത വായി
ച്ചു എന്ന കെട്ടിരിക്കുന്നു. ആ സായം ആ കുട്ടിയുടെ ധൈ
ൎയ്യം അറിഞ്ഞിട്ടുണ്ടായിരിക്കാം—ശാസ്ത്രം പഠിച്ചാള ഒകെ ഒരു
പൊലഹ്ട്ഠെ വിഢ്ഢികളാണ.

മുത്തു—നമ്പൂരിപ്പാട്ടിലെ ഒരു മൊതിരം കൊടുത്താൽ നൂറ ഇന്ദു
ലെഖകൾ സമ്മതിക്കും.

ശങ്കരശാസ്ത്രികൾ ഇതിന ഒന്നും ഉത്തരം പറയാതെ എ
ഴുനീറ്റ അമ്പലത്തിലെക്ക പൊയി. ൟ ശാസ്ത്രികൾ മാധവ
ന്റെ വലിയ ഒരു സ്നെഹിതനും നല്ല വിദ്വാനും ആയിരുന്നു. ഇ
ന്ദുലെഖയെ അല്ല പരിചയമുള്ള ആളും ആയിരുന്നു. അവളുടെ
ബുദ്ധി അതി വിശെഷ് ബുദ്ധിയാണെന്ന അറിഞ്ഞിട്ടുണ്ട. അത
കൊണ്ട ഇതെല്ലാം കെട്ടപ്പൊൾ ഇയ്യാൾക്ക മനസ്സിന്ന അശെ
ഷം സുഖം തൊന്നിയില്ല— പിന്നെ ശാസ്ത്രികളുടെ അഭിപ്രായ
ത്തിലും ഇന്ദുലെഖക്ക മാധവനാണ അനുരൂപനായ പുരുഷൻ
എന്നായിരുന്നു. "ഇങ്ങിനെ വരുന്നതായാൽ അത കഷ്ടം. ദ്രവ്യ
"ത്തിന്റെ വലിപ്പം കൊണ്ട ഒരു സമയം ഇങ്ങിനെ വരാം— എ
"ന്ത ചെയ്യാം. ൟ പ്രപഞ്ചത്തിൽ ദ്രവ്യത്തെ ജയിക്കാൻ ഒ
"ന്നിനും ശക്തിയില്ലല്ലൊ." ഇങ്ങിനെയെല്ലാം വിചാരിച്ചും വ്യ
സനിച്ചും ശാസ്ത്രികൾ അമ്പലത്തിൽ ചെന്ന വാതിൽമാടത്തിൽ
അങ്കവസ്ത്രവും വിരിച്ച ഉറങ്ങാൻ ഭാവിച്ചും കൊണ്ട കിടന്നു. ശ
ങ്കര ശാസ്ത്രികൾക്ക അവിടെയും ഗ്രഹപ്പിഴ തന്നെ. താൻ കിട
ന്ന രണ്ട മൂന്ന നിമിഷം കഴിയുമ്പൊഴക്ക വാതിൽ മാടത്തിൽ
ആൾക്കൂട്ടമായി— കഴകക്കാരൻ വാൎയ്യരും മാരാനുമാണ ആദ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/175&oldid=193146" എന്ന താളിൽനിന്ന് ശേഖരിച്ചത്