താൾ:CiXIV270.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 പതിനൊന്നാം അദ്ധ്യായം.

സുബ്ബുക്കുട്ടി—ഞങ്ങൽക്ക്ക്കൊക്കെ തൊന്നിയത നല്ല സുന്ദരൻ എ
ന്ന തന്നെ.

ശങ്കരശാസ്ത്രി—നിങ്ങൾക്കൊക്കെ എന്ത തൊന്നിയാലും വെണ്ട
തില്ലാ—അയാളുടെ മുഖം കുതിരമുഖമാണ സംശയമില്ലാ.

അപ്പൊൾ ഒരു വഴിയാത്രക്കാരൻ പട്ടര—അടിയന്തരം എന്നൊ
അറിഞ്ഞില്ലാ.

സുബ്ബുക്കുട്ടി—നാളെയാണെന്ന കെട്ടു.

ശങ്കരശാസ്ത്രി—ആ വഴിയാത്രക്കാരന്റെ യാത്ര മുടക്കൺറ്റ— (വഴി
യാത്രക്കാരനൊട) ഹെ താൻ മഠത്തിൽ പൊയി അന്വെഷി
ച്ചറിഞ്ഞൊളൂ — ഇയ്യാൽ പറയുന്നത ഒന്നും വിശ്വസിക്കെണ്ടാ.
അപ്പൊൾ ഊട്ടിൽ കടന്നുവന്ന ഒരു പട്ടര—അടിയന്തരം ഇന്ന
തന്നെ. കാക്കാൽ ഉറുപ്പിക ബ്രാഹ്മണൎക്കും അരെരശ്ശ ഉറുപ്പി
ക നമ്പൂരിമാൎക്കും ഉണ്ടത്രെ.

ശങ്കരശാസ്ത്രി—തന്നൊട ആര പറഞ്ഞു.

വന്ന പട്ടര—ആരൊ കുളക്കടവിൽ പറഞ്ഞു.

ശങ്കരശാസ്ത്രി—(വഴിയാത്രക്കാരനൊട) നിങ്ങൾപൊയി അന്വെ
ഷിക്കിൻ.

വഴിയാത്രക്കാരൻ—ഇന്നാണെങ്കിൽ സദ്യക്ക ഇപ്പൊൾതന്നെ
വട്ടം കൂട്ടണേ — ഒന്നും കാണുന്നില്ലെല്ലൊ.

ശങ്കരശാസ്ത്രി—ഇന്നായിരിക്കില്ല.

കൃഷ്ണജ്യൊത്സ്യര—ജാതകവും മറ്റും നോക്കണ്ടെ.

സുബ്ബക്കുട്ടി—പണത്തിന്നമീതെ എന്ത ജാതകം. എല്ലാം പണം—
പണംതന്നെ ജാതകം — ഒക്കാതെ വരുമൊ.

കൃഷ്ണജ്യൊത്സ്യര—നമുക്ക നാലകാശ കിട്ടുമായിരുന്നു. സകലംശ
രിയാണെന്നും വിശെഷയൊഗ്യമാണെന്നും ഞാൻ പറഞ്ഞെ
ക്കാമായിരുന്നു. നായന്മാൎക്ക എന്ത ജാതകം നൊക്കലാണെ—ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/174&oldid=193145" എന്ന താളിൽനിന്ന് ശേഖരിച്ചത്