താൾ:CiXIV270.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പതിനൊന്നാം അദ്ധ്യായം.

നമ്പൂരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ
സംസാരിച്ചത.

മുത്തു—(ഊട്ടുപുരയിൽ വെച്ച) ഒത എന്ത ഘൊഷമാണ— ഹെ
ഞാൻ നമ്പൂരിപ്പാട്ടിലെ വെഷം പൊലെ ഒരു വെഷം കണ്ടി
ട്ടില്ലാ— എന്ത കുപ്പായനാണ— എന്ത തൊപ്പി— കുപ്പായത്തിന്ന
മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട ഒരു ആയിരം ഉറുപ്പിക വില പിടി
ക്കുമെന്ന തൊന്നുന്നു — ലക്ഷപ്രഭു — മഹാ സുന്ദരൻ.

ശങ്കരശാസ്ത്രി—എവിടെയാണ താൻ സൌന്ദൎയ്യം കണ്ടത— തുപ്പ
ട്ടയിലൊ— കുപ്പായത്തിലൊ— അയാളുടെ മുഖം ഒരു കുതിരയു
ടെ മുഖമ്പൊലെയാണ എനിക്ക തൊന്നിയത.

മാനു—നിങ്ങൾക്ക അസൂയ പറയുന്നതല്ലെ സ്വഭാവം— നമ്പൂരി
പ്പാട്ടിലെ മുഖം കുതിരയുടെ മുഖം പൊലെയൊ— കഷ്ടം! നി
ങ്ങൾ എവിടെ നിന്നിട്ടാണ നൊക്കിയത— ഞാൻ അടുക്കെ
ഉണ്ടായിരുന്നു—പല്ലക്ക തൊട്ട നിന്നിരുന്നു—തങ്കത്തിന്റെ നി
റമാണ നമ്പൂരിപ്പാട—മഹാ സുന്ദരൻ—കഴുത്തിൽ ഒരു പൊന്മാ
ലയിട്ടിട്ടുണ്ട— അതപൊലെ ഞാൻ ഒരു മാല കണ്ടിട്ടില്ല.

സുബ്ബുക്കിട്ടി—ഹെ അത മാലയല്ലാ— ആഴികമണിയുടെ ചങ്ങല
യാണ‌— നാഴികമണി അരയിലെങ്ങാനും താത്തീട്ടുണ്ട.

ശങ്കരശാസ്ത്രി—എന്ത നിറമായാലും എത്ര മാലയിട്ടാലും അയാ
ളുടെ മുഖം കുതിരമുഖമാണ.

മാനു—ശാസ്ത്രികൾക്ക ഭ്രാന്ത പിടിച്ചു എന്ന തൊന്നുന്നു— ഇത്ര
സുന്ദരനായിട്ട ഒരാളില്ലെന്നാണ ഞങ്ങൾക്കൊക്ക തൊന്നി
യത— അല്ലെ ശീനു— സുബ്ബുക്കുട്ടി— എന്താ പറയൂ— നിങ്ങൾ
ക്കൊക്ക എന്താണ തൊന്നിയത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/173&oldid=193144" എന്ന താളിൽനിന്ന് ശേഖരിച്ചത്