താൾ:CiXIV270.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം. 145

ഞാൻ എന്റെ കുട്ടിയെ പിരിഞ്ഞ പാൎക്കുന്നു.

ഇ—നിങ്ങൾക്ക എനി മദിരാശി പൊയി താമസിക്കാമെല്ലൊ.

പാ—ഞാൻ തന്നെയൊ.

ഇ—ഞാനും വരാം.

പാ—ൟശ്വരാ— അങ്ങിനെ ആയാൽ നന്നായിരുന്നു— അപ്പൊ
ഴക്ക മാധവൻ വെറുതെ വലിയമ്മാമനുമായി ഒരു ശണ്ഠ ഉ
ണ്ടാക്കി വെച്ചുവെല്ലൊ.

ഇ—ആട്ടെ നിങ്ങൾ എന്റെ കൂടെ വരുന്നുണ്ടൊ.

പാ—ൟശ്വരാ. അങ്ങിനെ ദൈവം സംഗതി വരുത്തട്ടെ— എ
ന്നാൽ എന്റെ മകന പിന്നെ ഒരു ഭാഗ്യവും വെണ്ട— അതിന
പ്പൊൾ ഈ വിഷമമുണ്ടല്ലൊ.

ഇങ്ങിനെ എവർ സംസാരിച്ചിരിക്കുമ്പൊൾ ഗൊവിന്ദൻ
കുട്ടിമെനവൻ കയറി വരുന്നത കണ്ടു— ലക്ഷ്മിക്കുട്ടി അമ്മയും പാ
ൎവ്വതി അമ്മയും താഴത്തിറങ്ങിപ്പൊയി. ഇന്ദുലെഖയുടെ മുഖത്ത
പ്രത്യക്ഷമായി കണ്ട സന്തൊഷത്തിൽ ഗൊവിന്ദൻകുട്ടിമെനവ
നും വളരെ സന്തൊഷം ഉണ്ടായി— അന്യൊന്യം കുറെ നെരം
ഒന്നും മിണ്ടാതെ നിന്നു— പിന്നെ.

ഗൊ—ഇന്ദുലെഖ മദിരാശിയിലെക്ക പൊവാൻ എല്ലാം ഒരുങ്ങി
ക്കൊള്ളൂ— മധവൻ നാളെയൊ മറ്റന്നാളൊ പുറപ്പെടും എ
ന്ന എഴുതിക്കണ്ടില്ലെ.

ഇന്ദുലെഖ ഉന്നും മറുവടി പറയാതെ മുഖം താഴ്ത്തിക്കൊ
ണ്ടും മുഖത്ത എടക്കിട ചുവപ്പും വെളുപ്പുമായി വൎണ്ണം മാറി
ക്കൊണ്ടും സന്തൊഷത്തിൽ മുങ്ങിയും പൊങ്ങിയും നിന്നു—എന്നാ
ൽ ഗൊവിന്ദൻകുട്ടി മെനവനും വളരെ സന്തൊഷം ഉണ്ടായി
എങ്കിലും അച്ഛന്റെ ശപഥത്തെ ഓൎത്ത് അല്പം ഒരു കുണ്ഠിതവും
ഉണ്ടായിരുന്നു— മാധവൻ പെണ്ണിനെയും കൊണ്ടുപൊവുമെന്നു
ള്ളതിന ഗൊവിന്ദൻകുട്ടിമെനവന ലെശംപൊലും സംശയമി
ല്ലാ—അതകൊണ്ട ഇന്ദുലെഖയ സംബന്ധിച്ചെടത്തൊളം ഗൊ19*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/169&oldid=193140" എന്ന താളിൽനിന്ന് ശേഖരിച്ചത്