താൾ:CiXIV270.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 പത്താം അദ്ധ്യായം.

ളിലെക്ക കയറിവന്ന ഇന്ദുലെഖയെ കണ്ടു— മകളുടെ അപ്പൊഴ
ത്തെ ഒരു സന്തൊഷം കണ്ടതിൽ തനിക്കും വളരെ സന്തൊഷ
മായി.

ല—ജയിച്ചു—ഇല്ലെ,

ഇ—ൟശ്വരാധീനം— ഇത്രവെഗം ഉദ്യൊഗമായത.

ല—അപ്പൊൾ ശപഥമൊ.

ഇ—അത ഇരിക്കട്ടെ ഞാൻ എനി ഉടനെ മദിരാശിക്ക പൊ
വും അമ്മെ— അമ്മക്ക വിരൊധമില്ലല്ലൊ.

ല—എന്റെ മകൾ മാധവനൊടുകൂടെ ഏത ദിക്കിൽ പൊയാ
ലും എനിക്ക വിരൊധകില്ല. സാധുക്കളെ നിങ്ങൾ രണ്ടുപെ
രും എത്ര ദിവസമായി കുഴങ്ങുന്നു— എങ്കിലും അച്ഛന ഒരു മു
ഷിച്ചലിന എടയാവുമെല്ലൊ എന്ന ഒരു ഭയം.

ഇ—അതിൽ അമ്മക്ക വിഷാദം വെണ്ടാ— വലിയച്ഛൻ മഹാ
ശുദ്ധനാണ— എന്നെ ബഹു വാത്സല്യമാണ—ഞാൻ ചെയ്യുന്ന
ന്യായമായ അപെക്ഷയെ സ്വാകരിക്കാതെ ഇരിക്കുകയില്ല—
എനിക്ക അത നല്ല ഉറപ്പുണ്ട.

ഇങ്ങിനെ ഇവര സംസാരിച്ചും കൊണ്ടിരിക്കുമ്പൊൾ മാധ
വന്റെ അമ്മ (പാൎവ്വതി അമ്മ) മുകളിലെക്ക കയറിവന്നു,

പാ—എന്താ മകളെ മാധവന ഉദ്യൊഗമായൊ.

ഇ—ആയി എന്ന എഴുത്ത വന്നിരിക്കുന്നു— നിങ്ങളുടെ ഭാഗ്യം.
ഇത്രവെഗം ഇത്ര നല്ലൊരുദ്യൊഗമായെല്ലൊ.

പാ—മാധവൻ എനിയും മദിരാശിയിൽ തന്നെ പാൎക്കെണ്ടെ അ
തമാത്രം എനിക്ക സങ്കടം.

ഇ—അധികം പാൎക്കെണ്ടിവരികയില്ല— ഉടനെ അദ്ദെഹത്തി
ന വലിയ ഉദ്യൊഗമായി ൟ നാട്ടിലെങ്ങാനും വരാൻ എട
യുണ്ട.

പാ—എന്നാൽ മതിയായിരുന്നു— ൟശ്വരാ എത്ര കാലമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/168&oldid=193139" എന്ന താളിൽനിന്ന് ശേഖരിച്ചത്