താൾ:CiXIV270.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 പത്താം അദ്ധ്യായം

റെകാലം കൂടി ഇരുന്നിരുന്നുവെങ്കിൽ നുമ്മൾ ഇന്ന വലിയ
പണക്കാരായി പൊയിരുന്നു— എന്തചെയ്യും അതിനൊന്നും ഭാ
ഗ്യമില്ല— നിമ്മളെ തറവാട്ടിൽ പെങ്കുട്ടികൾ എല്ലായ്പൊഴും
നന്നായിട്ടെ തീരാറുള്ളു—എന്റെ മകളെപ്പൊലെ ഇത്ര നന്നാ
യിട്ട ഇതവരെ ആരും തീൎന്നിട്ടില്ലാ— നിണക്ക ഇപ്പൊൾ വ
ന്ന ഭൎത്താവിനെപ്പൊലെ നന്നായിട്ട ഒരു സംബന്ധവും ഇ
തവരെ നുമ്മളെ തറവാട്ടിൽ ഉണ്ടായിട്ടില്ലാ—അതകൊണ്ടാണ
ഭാഗ്യം എന്ന പറഞ്ഞത.

ഇ—അല്ല—നമ്പൂരിപ്പാട എനിക്ക സംബന്ധം തുടങ്ങി കഴിഞ്ഞു
വൊ—ഞാൻ ഇത അറിഞ്ഞില്ലല്ലൊ.

കു—എനി സംബന്ധം കഴിഞ്ഞപൊലെ തന്നെ—ഇത്ര വലിയാ
ൾ ഇവിടെ ഇതിനായിട്ട വന്നിട്ട എനി സംബന്ധം കഴിയാ
തെ പൊവുമൊ—എന്താ എന്റെ മകൾക്ക ഭ്രാന്തുണ്ടൊ—ൟ
നമ്പൂരിപ്പാട സംബന്ധം തുടങ്ങീട്ടില്ലെങ്കിൽ പിന്നെ ആര
തുടങ്ങും.

ഇ—ശരി—മുത്തശ്ശി പറഞ്ഞത എല്ലാം ശരി—ഞാൻ കുറെ കിട
ന്നുറങ്ങട്ടെ.

കു—പകൽ ഒറങ്ങരുത മകളെ — ഞാൻ ആ പച്ചക്കല്ല താലിക്കൂ
ട്ടവും കല്ലുവെഹ്ച തൊടകളും എടുത്ത കൊണ്ടുവരട്ടെ— നമ്പൂ
രിപ്പാട ഇതിന്റെ മുകളിൽ എഴുന്നെളുമ്പൊൾ എന്റെ മ
കൾ അതെല്ലാം അണിഞ്ഞിട്ട വെണം അദ്ദെഹത്തെ കാ
ണാൻ— ഞാൻ വെഗം എടുത്തകൊണ്ടു വരാം.

ഇ—വെണ്ടാ ഞാൻ യാതൊരു സാധനവും കെട്ടുകയില്ലാ— നി
ശ്ചയം തന്നെ— എനിക്ക അസാരം ഉറങ്ങിയെ കഴിയിള്ളു,

കു— എന്റെ മകൾ കെട്ടിയാലും കെട്ടിയില്ലെങ്കിലും ശരി—എ
ന്റെ മകൾക്ക ആഭരണം ഒന്നും വെണ്ടാ— നമ്പൂരിപ്പാട വ
രുമ്പൊൾ നല്ല സന്തൊഷമായിട്ടെല്ലാം പറഞ്ഞ അദ്ദെഹ
ത്തിന നല്ല സ്നെഹം തൊന്നിക്കണെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/164&oldid=193135" എന്ന താളിൽനിന്ന് ശേഖരിച്ചത്