താൾ:CiXIV270.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം. 139

പൊന്നുകൊണ്ട കട്ടിയായിട്ടാണ. എനിക്ക അറുപത വയസ്സാ
യി മകളെ ഞാൻ ഇതവരെ ഇങ്ങിനെ ഒരാളെയും കണ്ടിട്ടി
ല്ലാ. അമറെത്തിന്ന പൊയിരിക്കുന്നു—കഴിഞ്ഞ്ന ഉടനെ വരും.
നിന്നെക്കാണാൻ മുകളിൽ വരുമെന്ന തൊന്നുന്നു. ഇന്നാൾ
ഇവിടെ വന്ന ചെറുശ്ശെരി നമ്പൂരിയുംകൂടെ വന്നിട്ടുണ്ട—അ
ദ്ദെഹം നമ്പൂരിപ്പാട്ടിലെ മുമ്പിൽ ഇരിക്കാൻകൂടി മടിക്കുന്നു.
നമ്പൂരിപ്പാട്ടിലെ അവസ്ഥ പറഞ്ഞുകൂടാ— മനക്കൽ ആനച്ച
ങ്ങലെകൂടി പൊന്നുകൊണ്ടാണത്രെ. ഇതിന്റെ മുകളിൽ ഒക്ക
വെടിപ്പുണ്ടായിരിക്കണെ അദ്ദെഹം വരുമ്പൊൾ.

ഇ—ഇതിന്റെ മുകളിൽ വെടിപ്പകെട ഒരിക്കലും ഉണ്ടാവാരി
ല്ല—എന്തിനാണ അദ്ദെഹം ഇതിന്റെ മുകളിൽ വരുന്നത—
എന്നെക്കാണെണ്ട ആവശ്യം എന്താണ അദ്ദെഹത്തിന്ന.

ക— അദ്ദെഹം മറ്റെന്താവശത്തിന്ന നുമ്മളുടെ വീട്ടിൽ എഴു
ന്നെള്ളുന്നു— എന്റെ മകളുടെ വൎത്തമാനം കെട്ടിട്ടു വന്നതാ
ണ— മകളെ വളരെ നന്നായിട്ടെല്ലാം സംസാരിക്കണെ— എ
ന്റെ മകൾക്ക വലിയ ഭൎത്താവ വന്ന കാണണമെന്ന ഞാ
ൻ എത്രകാലമായി കൊതിച്ചിരിക്കുന്നു— ഇപ്പഴ എനിക്ക അ
ത സംഗതി വന്നു— ഇതപൊലെ എനി എന്റെ കുട്ടിക്ക ഒരു
ഭാഗ്യം വരാനില്ലാ— പെണ്ണുങ്ങൾ നന്നായൊ തീൎന്നാൽ അവരു
ടെ തറവാട നന്നാക്കണം— നല്ല ഭൎത്താവിനെ എടുക്കണം—
പണം തന്നെയാണ മകളെ കാൎയ്യം—പണത്തിന്നു മീതെ ഒന്നു
മില്ലാ— ഞാൻ കുട്ടിയിൽ കണ്ടാൽ നന്നായിരുന്നു— എത്രയൊ
സുന്ദരന്മാരായ ആണുങ്ങൾ എനിക്ക സംബന്ധം തുടങ്ങാൻ
ആവശ്യപ്പെട്ടു— എന്റെ അച്ഛനും അമ്മയും അതൊന്നും സ
മ്മതിച്ചില്ലാ— ഒടുവിൽ നിന്റെ വലിയച്ഛന എന്നെ കൊടു
ത്തു— ഞാനായിട്ട നുമ്മളെ വീട്ടിൽ നാല കാശ സമ്പാദിച്ചു.
നുമ്മൾക്ക സുഖമായി കഴിവാന്മാത്രം സമ്പാദിച്ചു മകളെ—
ലക്ഷ്മിക്കുട്ടിക്ക ഭാഗ്യമില്ലാതെ പൊയി— നിന്റെ അച്ഛൻ കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/163&oldid=193134" എന്ന താളിൽനിന്ന് ശേഖരിച്ചത്