താൾ:CiXIV270.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 137

ങ്കിച്ചിട്ടും ഉണ്ട— എല്ലാവരും കളിപ്പാൻ പൊയശെഷം പഞ്ചുമെ
നൊൻ അകത്തുവന്ന ഉണ്ണാനിരുന്നു.

പ—(ഭാൎയ്യയൊട) അന്മ്പൂരിപ്പാട വലിയകെമൻ തന്നെ.

കുഞ്ഞിക്കുട്ടിയമ്മ—ഞാൻ ഇങ്ങിനെ ഒരാളെ ഇതുവരെ കണ്ടിട്ടി
ല്ലാ— ഇന്ദുലേഖയുടെ ജാതകം ഒത്ത ജാതകമാണ— ഇന്നാൾ
ആ പണിക്കര നൊക്കി പറഞ്ഞത ഒത്തു. ഉടനെ അതി കെ
മനായി ഒരു ഭൎത്താവ ഉണ്ടാകും എന്ന പറഞ്ഞിരിക്കുന്നു.

പ—ഇന്ദുലെഖ നമ്പൂരിപ്പാട്ടിലെ കണ്ടുവൊ— താഴത്തുണ്ടായിരു
ന്നുവൊ.

കു—താഴത്ത വന്നിട്ടില്ലാ— മുകളിൽ നിന്ന നോക്കീട്ടുണ്ടായിരി
ക്കണം.

പ—നീ അന്വെഷിക്കണം— ലക്ഷ്മിക്കുട്ടി കണ്ടുവൊ.

കു—കണ്ടു—അവൾ എന്റെ കൂടെ കുറെനെരം അകത്ത നിന്ന
നൊക്കിയിരുന്നു—പിന്നെ അവളുടെ അറയിലെക്ക പൊയി.

പ—ൟ സംബന്ധം നടക്കും നിശ്ചയം തന്നെ കു—ഈ സംബന്ധംനടന്നിട്ടില്ലെങ്കിൽ ഞങ്ങളുടെ പുണ്യക്ഷയം.

പ—നടക്കും എന്ന തന്നെ എനിക്ക തൊന്നുന്നു.

ക—നടക്കുന്നില്ലെങ്കിൽ ഇതില്പരം ഒരു കഷ്ടം എനി ഞങ്ങൾ
ക്ക വരെണ്ടതില്ലാ.

പ—എനിക്ക പ്രു സംശയമില്ലാ—നടക്കും.

ക—എനിക്കും അശെഷം സംശയമില്ലാ—അത്ര ബുദ്ധിയില്ലാത്ത
പെണ്ണല്ല ഇന്ദുലെഖാ.

പ—ആട്ടെ—ഉടനെ അറിയാം—ഇന്ദുലെഖാ നിശ്ചയമായി സ
മ്മതിക്കും—എന്ന തന്നെ എനിക്ക ഉറപ്പായി തൊന്നുന്നു.
നീ വെഗം പൊയി ഇന്ദുലെഖയുമായി ഒന്ന സംസാരിച്ച
നൊക്ക—എന്നാൽ ഏതാണ്ട അറിയാം.

കു—ഞാൻ ഇതാ പൊണു.18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/161&oldid=193132" എന്ന താളിൽനിന്ന് ശേഖരിച്ചത്