താൾ:CiXIV270.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 ഉമ്പതാം അദ്ധ്യായം.

ലയിന്മെൽ ഇരുത്തി.

ന— പഞ്ചുവെ ഞാൻ കെട്ടറിയും.

പ—ഇവിടെ എഴുനെള്ളിയത അടിയന്റെ ഭാഗ്യം.

ന— കറുത്തെടം ഇരിക്കൂ— ചെറുശ്ശെരി എവിടെ.

ചെ—ഞാൻ ഇവിടെ ഉണ്ട.

ന—ഇരിക്കൂ ഇരിക്കൂ—വിരൊധമില്ലാ— ഇരിക്കൂ—ഇരിന്നൊള്ളൂ.

ചെ—ഇരിക്കാം.

ന—എന്താണ കറുത്തെടം ഇരിക്കാത്തത ഇരിക്കൂ.

പ—എഴുന്നെള്ളത്ത കുറെ വഴുകിയതിന എന്തൊ കാരണം എ
ന്നറിഞ്ഞില്ല— അമറെത്ത കഴിഞ്ഞിട്ടില്ലായിരിക്കാം.

ന—കഴിഞ്ഞു—രാവിലെ കഴിഞ്ഞു— ഒരു മലവാര കാൎയ്യസംഗതി
യാൽ വിചാരിച്ചപൊലെ പുറപ്പടാൻ സാധിച്ചില്ലാ— അസാ
രം വഴുകി പ്രാതൽ കഴിഞ്ഞ പുറപ്പെട്ടു.

എന്താണ താടികളയിച്ച മലവാര സംഗതിയൊ എന്ന
ചെറുശ്ശെരി വിചാരിച്ച ഉള്ളിൽ ചിറിച്ചു.

പ—കാൎയ്യങ്ങളുടെ തിരക്കായിരിക്കും എന്ന അപ്പൊൾതന്നെ ഇ
വിടെ അടിയൻ ഓൎത്തിരിക്കുന്നു.

കെ—ഞാൻ പറഞ്ഞില്ലെ.

പ—എനി നീരാട്ടകളിക്ക താമസിക്കെണ്ട എന്ന തൊന്നുന്നു—
പ്രാതലമറെത്ത വളരെ നെൎത്തെ കഴിഞ്ഞതല്ലെ.

കെ—കളിക്കാൻ താമസമില്ലായിരിക്കും.

നഓ ഹൊ— കറുത്തെടം കളികഴിഞ്ഞില്ലെന്ന തൊന്നുന്നു.

കെ—ഇല്ല.

ന—എന്നാൽ എനി നൊക്ക കളിക്കാൻ പൊവുക—എന്ന പറ
ഞ്ഞ എല്ലാവരും കൂടി പുറപ്പെട്ടു.

നമ്പൂരിപ്പാട പൂമുഖത്ത ഇരിക്കുന്നമദ്ധ്യെ ഒരു എഴെട്ട പ്രാ
വശ്യം അകത്തെക്ക എത്തിനൊക്കിയിരിക്കൂ. അപ്പൊൾ ക
ണ്ടതിൽ ഒന്നൊ രണ്ടൊ ആളെ ഇന്ദുലെഖരാണൊ എന്ന ശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/160&oldid=193131" എന്ന താളിൽനിന്ന് ശേഖരിച്ചത്