താൾ:CiXIV270.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 ഒമ്പതാം അദ്ധ്യായം.

റുശ്ശെരി നമ്പൂരി പടിക്കൽനിന്ന തന്നെ മഞ്ചലിൽനിന്ന എറ
ങ്ങി എങ്കിലും ആ മഞ്ചൽക്കാരും മിറ്റത്തൊളം മൂളികൊണ്ടുത
ന്നെ വന്നു. പഞ്ചുമെനൊന്റെ തറവാട്ടവീട്ടിലും സ്വന്തമാളി
കയിലും താമസിക്കുന്ന ആബാലവൃദ്ധം (ഇന്ദുലെഖയും ഗൊവി
ന്ദൻകുട്ടി മെനവനും ഒഴികെ) ഒരു പടയൊ മറ്റൊ വരുമ്പൊ
ൾ ഉള്ള തിരക്കുപൊലെ തിരക്കി, ഒരൊ ദിക്കിൽ ഒരൊരുത്ത
ൎക്ക് കഴിയുമ്പൊലെയും കിട്ടുമ്പൊലെയും ഉള്ള സ്ഥലത്ത നിന്ന
കണ്ണ പറിക്കാതെ ൟ വരവ നൊക്കിത്തന്നെ നിന്നുപൊയി.
വീട്ടിലുള്ള സ്ത്രീകൾ മാളികകളുടെ മുകളിലുള്ള ജാലകങ്ങളിൽ കൂ
ടി തിക്കിത്തിരക്കിട്ട അങ്ങിനെ— പുരുഷന്മാരെ എജമാനന്മാര സ
കലവും ബദ്ധപ്പെട്ട ഉണ്ണാതെ എതിരെൽകാൻ വന്ന പഞ്ചുമെ
നവനെ മുൻനിൎത്തി പൂമുഖത്ത ഒരു തിരക്ക. കെശവൻ നമ്പൂ
രി എതിരെറ്റ പല്ലക്കിൽ നിന്ന എറക്കുവാൻ മിറ്റത്ത എറങ്ങി
നിന്നുംകൊണ്ട— കാൎയ്യസ്ഥന്മാരെ ഭൃത്യവൎഗ്ഗങ്ങൾ മിറ്റത്ത തിക്കി
യും തിരക്കിയും— അടുക്കളപ്പണിക്കാര അടുക്കളയിലെ ജാനക
ങ്ങളിൽ കൂടിയും ചുമരിൽ ഉള്ള ചില ദ്വാരങ്ങളിൽ കൂടിയും ക
ണ്ണ മാത്രം പുറത്താക്കീട്ട അങ്ങിനെ— വൃഷളിവൎഗ്ഗം ചില വാ
ഴകൾ മറഞ്ഞിട്ടും വെലി മറഞ്ജിട്ടും എത്തിനോക്കിക്കൊ
ണ്ടും അങ്ങിനെ— ൟ ആഘൊഷശബ്ദവും ആട്ടും വിളിയും
കെട്ട ഊട്ടുപുരയിൽ ഊണ കഴിച്ച കെയിൽ താണിട്ട പുറപ്പെ
ടാൻ നിശ്ചയിച്ച കിടന്നുറങ്ങുന്ന വഴിയാത്രക്കാരെ ബ്രാഹ്മണ
ര ആസകലവും ഞെട്ടി ഉണൎന്ന ഓടി കൊളത്ത വക്കത്തും
പടിയിലും കയറി ഇരിക്കാൻ പാടുള്ള സകല സ്ഥനങ്ങളിലും വ
ഴിക്കടുമയും കെട്ടിക്കൊണ്ട "എന്നഡാ ഇത— ആരഡാ ഇത— ഭൂ
കമ്പമായിരിക്കെ" ഇങ്ങിനെ ചൊദിച്ചുംകൊണ്ട ഒരു ഞെരക്ക അ
ങ്ങിനെ— എന്നവെണ്ട ചെമ്പാഴിയൊട്ട പൂവള്ളിവീട്ടിന സമീപ
വാസികളായ എല്ലാവരും ഒരു ഭൂകമ്പം ഉണ്ടായാൽ എങ്ങിനെ
യൊ അതപൊലെ ഒന്ന ഭ്രമിച്ചു പൊയി— പല്ലക്ക മിറ്റത്ത എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/158&oldid=193129" എന്ന താളിൽനിന്ന് ശേഖരിച്ചത്