താൾ:CiXIV270.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 133

ല്ലെന്ന മാത്രമെ സത്യം ചെയ്തിട്ടുള്ളു— നമ്പൂരിപ്പാട്ടിലെക്കകൊ
ടുക്കുമെന്ന ഞാൻ പറഞ്ഞിട്ടില്ല— നമ്പൂരിപ്പാട്ടിന്ന വന്നു ക
ണ്ട അവൾക്ക ബൊദ്ധ്യപ്പെട്ടൽ മാത്രം ൟ സംബന്ധം ന
ടത്തുന്നതല്ലാതെ ഇന്ദുലെഖയുടെ മനസ്സിന്ന വിരൊധമായി
നമ്പൂരിപ്പാടെകൊണ്ടതന്നെ സംബന്ധം നടത്താൻ ഞാ
ൻ ആളല്ലെന്ന മുമ്പെ തന്നെ ഞാൻ കെശവൻ നമ്പൂരിയെ
അറിയിച്ചിട്ടുള്ളതാണ. അതകൊണ്ട കാൎയ്യം നടന്നില്ലെങ്കിൽ
ഞാൻ നമ്പൂരിപ്പാട്ടിലെക്ക ഉത്തരവാദിയല്ലെ—ഇത ഞാൻ
ഇപ്പൊൾ തന്നെ പറയുന്നു— കട്ടന്റെ മുമ്പാകെ പറയുന്നു.

കെ—സകലത്തിന്നും ഞാൻ ഉത്തരവാദി— നമ്പൂരിപ്പാട ഇവി
ടെ എത്തെണ്ട താമസം അതെ എനിക്ക തൊന്നീട്ടുള്ളു.

ഇങ്ങിനെ പറഞ്ഞതകെട്ട സന്തൊഷത്തൊടുകൂടി വൃദ്ധൻ
പിന്നെയും കളിപ്പാൻ പൊയി.

ഗൊ—(കെശവൻനമ്പൂരിയൊട) നെരം ഒന്നരമണിയായെല്ലൊ.
എന്തിനാണ തിരുമനസ്സിന്ന ഇങ്ങിനെ പട്ടിണി കിടക്കുന്നത.

കെ—ഇല്ലാ ഇപ്പൊഴെത്തും— അതാ കെൾക്കുന്നു ഒരു മൂളക്കം—
ഇല്ലെ.

ഗൊ—ഉണ്ട.

എന്ന പറഞ്ഞ ഗൊവിന്ദങ്കുട്ടിമെനൊൻ അകത്തെക്ക
പൊയി.

അപ്പൊൾ അവിടെ ഉൺറ്റായ ഘൊഷത്തെ കുറിച്ച
പറയുവാൻ പ്രയാസം— പല്ലക്കിന എട്ടാൾ മഞ്ചലിന ആറാൾ
എടുത്ത വരുന്നവരും മാറ്റിക്കൊടുപ്പാൻ ഒന്നിച്ച നടക്കുന്നവ
രും ഒന്നായിട്ട മൂളണം എന്നാണ കല്പന. പതിനാല്പെരകൂടി
ഒരെ ശബ്ദത്തിൽ മൂളാൻ—രണ്ടുനാലാൾ മുമ്പിൽ നിന്ന ഹെ—
ഹൂ—ഫൊ—ഫൊ—ഹൂ—ഹൂ— എന്ന ചില ശബ്ദങ്ങൾ. ൟ നി
ലവിളി നമ്പൂരിപ്പാട്ടിലെക്കുള്ള രാജ ചിഹ്നമാണത്രെ. ഇങ്ങിനെ
ഘൊഷത്തൊടുകൂടിയാണ പല്ലക്ക മിറ്റത്ത എത്തിയത. ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/157&oldid=193128" എന്ന താളിൽനിന്ന് ശേഖരിച്ചത്