താൾ:CiXIV270.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 എട്ടാം അദ്ധ്യായം

ഉടനെ അന്ന രാത്രി ഉണ്ടായ സംഭാഷണത്തെ കുറിച്ച മുഴു
വൻ പറഞ്ഞു. ഗൊവിന്ദൻകുട്ടിമെനവൻ വളരെ ചിറിച്ചു— മന
സ്സകൊണ്ട തന്റെ മരുമകളുടെ ബുദ്ധി ശക്തിയെ ഓത്ത വള
രെ ബഹുമാനിച്ചു.

ഇ—നാളെ ൟ നമ്പൂരിപ്പാട വരുന്നുണ്ടത്രെ.

ഗൊ—(ഒന്ന ഉറക്കെച്ചിറിച്ചു) നാളെ വരട്ടെ—എന്നൊ
ട ൟ വിവരത്തെക്കുറിച്ചു പറഞ്ഞു.

ഇ—കൊച്ചമ്മാമൻ എന്ത പറഞ്ഞ മറുവടിയായി.

ഗൊ—ഞാൻ ഒന്നും പറഞ്ഞില്ലാ— എനിക്ക ൟ കാൎയ്യത്തിൽ യാ
തൊരു ശ്രദ്ധയും ഇല്ലാത്തപൊലെ കെട്ടുനിന്നു. ഞാൻ മാധ
വന്റെ അച്ഛനെ കണ്ടിട്ടില്ലാ— അവിടെ ഒന്ന ചൊണം. എ
ന്ന പറഞ്ഞ ഗൊവിന്ദൻകുട്ടി മെനവൻ എണീട്ടു.

ഇ—എനി നാളത്തെ ഘൊഷം എന്തെല്ലാമൊ അറിഞ്ഞില്ലാ.

ഒന്നും വരാനില്ലാ—എന്ന പറഞ്ഞ ചിറിച്ചും കൊണ്ട ഗൊ
വിന്ദൻ കുട്ടിമെനൊൻ ഗൊവിന്ദപ്പണിക്കരുടെ വീട്ടിലെക്കായി
പുറപ്പെട്ടുപൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/148&oldid=193119" എന്ന താളിൽനിന്ന് ശേഖരിച്ചത്