താൾ:CiXIV270.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 123

ഇ—ആ നൊവൽ ബഹു വിശെഷം തന്നെ— അത ഞാൻ മുഴുവ
നും വായിച്ചു.

ഗൊ—നീ രാത്രി കുറെ അധികം വായിക്കുന്നു എന്ന നിന്റെ അ
മ്മ പറഞ്ഞു— അധികം മുഷിഞ്ഞ വായിക്കരുത.

ഇ—ഞാൻ അധികം മുഷിറല്ലാ— രാത്രി ഞാൻ നെമം വായി
ക്കാറെ ഇല്ലാ— ഇന്നാൾ ഒരു രാത്രി യദൃച്ഛയായി ഞാൻ,ശാകു
ന്തളം വായിച്ചിരുന്നു. അന്ന ഒരു സംഗതതിവശാൽ വലിയച്ഛ
നും കെശവൻ നമ്പൂരിയുംകൂടി ഇതിന്റെ മുകളിൽ വന്നു
അവര പറഞ്ഞിട്ടാണ അമ്മ പറ്റയുന്നത്— ഞാൻ രാത്രി നെ
മം വായിക്കാറെ ഇല്ലാ.

പഞ്ചുമെനവന്റെ ശപഥത്തെ കുറിച്ച മാധവൻ മുഖെന
ഗൊവിന്ദൻകുട്ടി മെനവൻ അറിഞ്ഞിരിക്കുന്നു എന്ന പറയെ
ണ്ടതില്ലെല്ലാ—പിന്നെ പഞ്ചുമെനവൻ നമ്പൂരിപ്പാട്ടിലെക്കൊ
ണ്ട സംബന്ധം നടത്താൻ ശ്രമം കലശലായി ചെയ്യുന്നുണ്ടെ
ന്ന പഞ്ചമെനവനും ഗൊവിന്ദപണിക്കരുമായി സംഭാഷണം
കഴിഞ്ഞതിന്റെ മൂനാം ദിവസം ഗാവിന്ദുപണിക്കര മാധവ
ന മദിരാശിക്ക എഴുതിയ എഴുത്തിൽ പ്രസ്താവിച്ചതും ഗൊവി
ൻകുട്ടി മെനൊൻ കണ്ടിട്ടുണ്ട്— എന്നാൽ ഇന്ദുലെഖ മെൽ കാ
ണിച്ച പ്രകാരം പറഞ്ഞപ്പൊൾ ഒരു ഹാസ്യരസ സുചകമായ
മന്ദഹാസത്തൊടെ "എന്തിനാണ് അവര അന്നു നിന്റെ മുറി
യിൽ വന്നിരുന്നത" എന്ന ചൊദിച്ചു— ഇത ചൊദിച്ച ക്ഷണ
ത്തിൽ ഇന്ദുലെഖയുടെ കുവലയങ്ങൾ പൊലെയുള്ള നിണ്ട ക
ണ്ണുകളിൽ വെള്ളം നിറഞ്ഞു പൊയി.

ഗൊ—എന്താണ് ഇത്ര ബുദ്ധിയില്ലെ നിണക്ക- ഗൊഷ്ഠി കാണി
ക്കുന്നത കണ്ടാൽ ചിറിക്കുകയല്ലെ വെണ്ടത. നീ എന്ത ഗൊ
ഷ്ഠിയാണ കാണിക്കുന്നത— എനിയും കരയുവാൻ ഭാവമാണെ
ങ്കിൽ ഞാൻ ഇതിനെപ്പറ്റി ഒന്നും ചൊദിക്കുന്നില്ല.

ഇ— ഇല്ലാ എനി ഞാൻ കരയുന്നില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/147&oldid=193118" എന്ന താളിൽനിന്ന് ശേഖരിച്ചത്