താൾ:CiXIV270.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 എട്ടാം അദ്ധ്യായം

മളമായിരുന്നു- തന്റെ മരിച്ചു പൊയ മഹാനായ ജെഷ്ടനെ
പൊലെ ഭൂമിയിൽ ഉള്ള സകല ജീവികളിലുംവെച്ച ഇദ്ദെഹത്തി
ന്ന അതി വാത്സല്യം ഉണ്ടായിരുന്നത ഇന്ദുലെഖയിൽ ആയിരു
ന്നു

അമ്മാമൻ വരുന്നത കണ്ട ഉടനെ ഇന്ദുലെഖ എഴുനീറ്റ
കൊച്ചിന്മെലെ കെടക്ക തട്ടി നന്നാക്കി അവിടെ ഇരിക്കെണ
മെന്നുള്ള ഭാവത്തൊടെ നിന്നു. ഗൊവിൻകട്ടിമെനവൻ ഉട
നെ ഇരുന്നു. ഉടനെ ഒരു വെള്ളിപ്പാത്രത്തിൽ തന്റെ കൈകൊ
ണ്ടതിനെ പ്രമത്തൊടെ ഉണ്ടാക്കിയ ചായയും ഒരു വെള്ളിത്താ
മ്പാളത്തിൽ കുറെ പലഹാരങ്ങജും ഒരു ചെറിയ മെശമെൽവെ
ച്ച അമ്മാമന്റെ അടുക്കെ കൊണ്ടുപൊയി വെച്ചു—പിനെ അ
മ്മാമന്റെ കല്പനപ്രകാരം അടുക്കെ ഒരു കസാലയിൽ ഇരുന്നു.

ഗൊ—മാധവൻ, സുഖക്കെട കൂടാതെ അവിടെ എത്തി—ഉടനെ
സിക്രിട്ടെരിയട്ടിൽ നൂറ്റമ്പത ഉറുപ്പിക ശമ്പളമാവുമെന്ന
തൊന്നുന്നു. ഇന്ദുലെഖക്ക ഞാൻ പൊവുമ്പൊൾ തന്നെ നൊ
വൽ വായിച്ച തീൎന്നുവൊ— നല്ലവണ്ണം മനസ്സിലാവുന്നുണ്ടൊ.
മാധവൻ എന്ന ശബ്ദം തന്റെ മുഖത്തിൽനിന്നു പുറപ്പെ
ട്ട ഉടനെയും പിന്നെ അദെഹത്തിന ഉദ്യൊഗമാവാൻ പൊ
വുന്നു എന്ന പറഞ്ഞപ്പൊഴും ജന്ദുലെഖയുടെ ചെന്താമരപ്പ
പൊലെയുള്ള മുഖത്തിൽനിന്ന് ലജ്ജഹെതുവായി പ്രത്യക്ഷമായ
വളരെ സ്തൊഭങ്ങൾ ഉണ്ടായി— ബുദ്ധിമാനായ ഗൊവിന്ദൻകുട്ടി
മെനവൻ ഇങ്ങിനെ ഉണ്ടാവുമെന്ന മുമ്പതന്നെ കരുതിയിരുന്നു—
എന്നാൽ ഇന്ദുലെഖക്ക് കെൾപ്പാൻ ഇത്ര ഇഷ്ടമുള്ള വാക്കുകൾ
വെറെ ഒന്നും ഇല്ലെങ്കിലും താനുമായി മാധവനെ കുറിച്ച സം
സാരിപ്പാൻ ലജയുണ്ടാവുമെന്ന് അറിഞ്ഞ ആവശ്യമുള്ള വിവ
രം ക്ഷണത്തിൽ അറിയിച്ചു തുടൎച്ചയായി തന്നെ ക്ഷണെനെ വെ
റെ സംഭാഷണം തുടങ്ങി ഇന്ദുലെഖയുടെ മനസ്സ് സമാധാന
മാക്കി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/146&oldid=193117" എന്ന താളിൽനിന്ന് ശേഖരിച്ചത്