താൾ:CiXIV270.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം.

മദിരാശിയിൽ നിന്ന ഒരു ആഗമനം.

ആറാം അദ്ധ്യായത്തിൽ പറഞ്ഞ കഥ നടന്നതിന്റെ പി
റ്റെ ദിവസം രാവിലെ മുൎക്കില്ലാത്ത മനക്കൽ നമ്പൂരിപ്പാട്ടിലെ
എഴുന്നെള്ളത്തും കാത്തുകൊണ്ട് പഞ്ചുമെനൊൻ, കെശവൻ ന
നമ്പൂതിരി, വീട്ടിലുള്ള കാൎയ്യസ്ഥന്മാര, ഇവര എല്ലാം പൂമുഖത്ത ത
ന്നെ നിന്നിരുന്നു. മഠത്തിൽ പാലട പ്രഥമൻ, വലിയ പപ്പടം,
പഞ്ചസാര വട്ടമായി സദ്യക്ക ഒരുക്കിയിരുന്നു. ഒരു കാൎയ്യവശാ
ൽ പിറ്റെ ദിവസം പുറപ്പെടാൻ തരമാകയില്ലെന്നും അതുകൊ
ണ്ട അതിന്റെ പിറ്റെ ദിവസം ഭക്ഷണത്തിന്നു തക്കവണ്ണം എ
ത്തുമെന്നും അറിയിപ്പാൻ അന്നുതന്നെ രണ്ടാമത് അയച്ച എഴു
ത്തുംകൊണ്ട മനക്കൽനിന്ന പൊന്ന ആളുകൾ രാത്രിയായതി
നാൽ വഴിയിൽ താമസിച്ച രാവിലെ മെൽപറഞ്ഞ പ്രകാരം പ
ഞ്ചമെനവൻ മുതലായവര നമ്പൂരിപ്പാട്ടിലെ എഴുന്നെള്ളത്തും
കാത്തിരിക്കുമെമ്പാഴാണ എത്തിയത്. എഴുത്ത വായിച്ച ഉടനെ
കാരണവര തറവാട്ട ഭവനത്തിലെക്കും നമ്പൂരി കുളിപ്പാനും
ശെഷം കൂടിയിരുന്നവർ അവരവരുടെ പ്രവൃത്തിക്കും പൊയി.
കുറെ കഴിഞ്ഞപ്പൊൾ ഇന്ദുലൈഖ കളിപ്പാൻ പുറപ്പെട്ട പൂമുഖ
ത്തവന്നു— ഇന്ദുലൈഖയുടെ അമ്മയും പൂമുഖത്തെക്കു വന്നു.

ലക്ഷ്മിക്കുട്ടിഅമ്മ-അല്ല കട്ടി— നീ എന്തിനാണ് മണ്ണെണ്ണ വി
ളക്ക കത്തിച്ച രാത്രി ഉറക്ക ഒഴിയുന്നത— ഇന്നലെ എത്രനെ
രം വായിച്ചു അച്ഛൻ പൊന്നശെഷം

ഇന്ദുലൈഖാ—ഇല്ലാ ഞാൻ വേഗം കിടന്ന ഉറങ്ങിയിരിക്കുന്നു—അ
മ്മെ കൊച്ചമ്മാമൻ എനിയും വന്നില്ലല്ലൊ— ഇന്നലെ വരു
മെന്നല്ലെ എഴുതിയത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/144&oldid=193115" എന്ന താളിൽനിന്ന് ശേഖരിച്ചത്