താൾ:CiXIV270.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 119

ചെ—തല്ക്കാലത്തെ ൟ വ്യസന ശാന്തിക്ക ൟ സമയം മുതൽ
നാളെ കളി തുടങ്ങുന്നതവരെ കളിയുടെ രസം ഓൎത്താൽ ഇ
ന്ദുലെഖയുടെ വിചാരം അതവരെ ഉണ്ടാകയില്ല.പിന്നെ ക
ളി കഴിഞ്ഞാൽ ഉടനെ പുറപ്പാടുമായി— പിന്നെ ഇന്ദുലെഖ
യെത്തന്നെ വിചാരിക്കാം— വിചാരിച്ച വിചാരിച്ചു ഇരിക്കു
മ്പൊൾ കാണുകയും ചെയ്യാമെല്ലൊ. അല്ലാതെ ഒരു കാൎയ്യം
നിശ്ചയിച്ചിട്ട അതിനെപ്പറ്റി വ്യസനിക്കരുത.

ന—ചെറുശ്ശെരിക്ക അത്താഴം ഇവിടെ— ഞാൻ ഇത്തിരി കിട
ക്കട്ടെ— എന്ന പറഞ്ഞ നമ്പൂരിപ്പാട ഉറങ്ങാൻ അറയിലെ
ക്കും ചെറുശ്ശെരി നമ്പൂരി നാരായണൻ നമ്പൂരിപ്പാട്ടിലെ പ
ത്തായപ്പുര മാളികയിലെക്കും പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/143&oldid=193114" എന്ന താളിൽനിന്ന് ശേഖരിച്ചത്