താൾ:CiXIV270.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 ഏഴാം അദ്ധ്യായം

ഷം കൂട്ടൽ കാണുമ്പൊൾ കറുത്തെടത്തിന്റെ നിഷ്കൎഷയാൽ
ഇന്ദുലേഖയെ ഒരു സമയം ഒന്നിച്ച കൊണ്ടു വരുമെന്നാണ
എനിക്ക തൊന്നുന്നത.

ചെ—അത ആ പെണ്ണിനെയും മാധവനെയും നമ്പൂരി കാണാ
ത്തതിനാൽ തൊന്നുന്നതാണ്. സാധാരണ ഇങ്ങിനെ തൊ
ന്നാം— ഇന്ദുലെഖയെപ്പൊലെ ൟ മലയാളത്തിൽ ഞാൻ ഒ
രു പെൺകുട്ടിയെയും കണ്ടിട്ടില്ലാ— എനിക്ക ൟ കാൎയ്യത്തിൽ
ലെശം ഭ്രമമില്ലാ— നമ്പൂരിയെ എത്രണ്ട വഷളാക്കി വിടുമൊ
എന്നെ സംശയമുള്ളൂ.

ന—.എന്താണ പറയുന്നത— കറുത്തെടം തീൎച്ചയായി എഴുതിയി
രിക്കുന്നു—ഒന്നും ആലൊചിക്കാതെ അങ്ങിനെ എഴുതുമൊ.

ചെ— ആട്ടെ രണ്ടമുന്ന ദിവസത്തിലകത്ത് തീൎച്ചയാവുന്ന കാ
ൎയ്യത്തെക്കുറിച്ച നൊം എന്തിന ഈ തക്കിക്കുന്നു— എനിക്ക
അഫൻ നമ്പൂരിയെ കാണണം എവിടെയാണ.

നാ—മുകളിൽ കിടക്കുന്നു— എന്തിനാണ ൟ വിവരം അറിയി
ക്കാനൊ.

ചെ—അതെ— എന്ന പറഞ്ഞ മുകളിലെക്ക പൊയി— അഫൻ
നമ്പൂരിയെ അറിയിച്ച മടങ്ങി സുരിനമ്പൂരിപ്പാട്ടിലെ പത്താ
യപ്പുര മാളികയിലെക്ക ചെന്നു.

ന—ചെറുശ്ശെരിയാണ ൟ വികടങ്ങൾ എല്ലാം ഉണ്ടാക്കുന്നത—
കഥകളി എന്താണ സാരം.— നാളത്തന്നെ പൊയാൽ
എന്താണ

ചെ— ഇപ്പൊൾ തന്നെ മറ്റന്നാളാണ പുറപ്പെടുന്നത എന്ന
ഞാൻ അഫൻ നമ്പൂരിയൊട പറഞ്ഞ അനുമതി വാങ്ങിയ
ല്ലൊ—
എനി നാളെ പുറപ്പെടുന്നത ശരിയൊ.

ന—ഏനിക്ക ഇന്ദുലെഖയെ കാണാൻ വഴുകുന്നു— എന്താണ പ
റഞ്ഞിട്ട ഫലം മറ്റന്നാൾ വൈകുന്നെരം വരെ ക്ഷമിക്കുക
യെ നിവൃത്തിയുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/142&oldid=193113" എന്ന താളിൽനിന്ന് ശേഖരിച്ചത്