താൾ:CiXIV270.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 117

ന— ഇന്ദുലെഖക്ക് ആദ്യം തന്നെ പുത്തരിയിൽ കല്ല കടിച്ച മാ
തിരി ഒരു മനൊവ്യസനമൊ കുണ്ഠിതമൊ ഉണ്ടാകുന്നത ശ
രിയൊ. അവൾ നാളെ ഞാൻ എത്തുമെന്ന് കരുതിയിരി
ക്കും

ചെ—ഒരിക്കലും ഇന്ദുലൈഖക്ക ഒരു മനൊവ്യസനവം കുണ്ഠിത
വും ഇത കൊണ്ട ഉണ്ടാവുകയില്ല, അതിന്ന ഞാൻ ഉത്തര
വാദി— നാളത്തെ യാത്ര മറ്റന്നാളാക്കിയാൽ എന്ത ഒരു
വൈഷമ്യമാണ— പിന്നെ നമ്പൂരി വളരെ കാൎയ്യങ്ങൾ ഉള്ള
ആളല്ലെ— നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ എല്ലാ കാൎയ്യ
ങ്ങളും ശരിയായി നടന്നു എന്ന വരുമൊ
. ന—ശരിതന്നെ— എന്നാൽ രാമന്റെ വെഷം കണ്ടിട്ട പൊവാം
അങ്ങിനെ ഉറച്ചു. എന്നാൽ അഫനൊട ഇപ്പൊൾ തന്നെ
അറിയിച്ച മറ്റുവടിവന്ന പറയു.

ചെ—അത് ചെയ്യാം.

എന്ന പറഞ്ഞ ചെറുശ്ശെരി നമ്പൂരി അകത്തെക്ക കടന്നു
തെക്കിനിയിൽ തന്റെ സ്നെഹിതൻ നാരായണൻ നമ്പൂരിപ്പാ
ട നില്ക്കുന്നത് കണ്ടു അനൊന്യം നൊക്കി രണ്ടുപെരും ചിറച്ചു—
നാരായണൻ നമ്പൂരിപ്പാട്ടിലെക്ക് എല്ലാം മനസ്സിലായിരിക്കു
ന്നു. ഇന്ദുലെഖയുടെ സൌന്ദൎയ്യത്തെ കുറിച്ചും അവളുടെ ശീല
ഗുണം,തന്റെടം, പഠിപ്പ,ഇതുകളെ കുറിച്ചും അവൾക്ക അനു
രൂപനായ മാധവന്റെ അവസ്ഥയെ കുറിച്ചും ചെറുശ്ശെരി ന
മ്പൂരി നാരായണൻ നമ്പൂരിപ്പാട്ടിലൊട വെടിപ്പായി പറഞ്ഞ
ധരിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട അദെഹത്തിന്ന ജെഷ്ഠന്റെ ൟ
തിരക്കുകൾ എല്ലാം കണ്ടിട്ട കുറെ ഒരു ഭ്രമം തൊന്നി.

ചെ— നാളെ കഥകളി. മറ്റന്നാൾ ഇന്ദുലൈഖാ പരിണയം.
നാരായണൻ നമ്പൂരിപ്പാട— ചെറുശ്ശെരി പറഞ്ഞതിൽ എനി
ക്കു കുറെ സംശയം തൊന്നുന്നുണ്ടെ— ഇദ്ദെഹത്തിന്റെ ഘൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/141&oldid=193112" എന്ന താളിൽനിന്ന് ശേഖരിച്ചത്