താൾ:CiXIV270.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

viii അവതാരികാ.

മിച്ചത വലിയ തരക്കെടായി തീൎന്നു എന്ന എനിക്കതന്നെ തൊ
ന്നി. ഒടുവിൽ ഞാൻ മെൽ പറഞ്ഞ ബീക്കൻ സ്ഫീൽഡിന്റെ
നൊവൽ ഒന്ന തൎജ്ജമചെയ്ത എഴുതി കൊടുക്കെണമെന്ന ആവ
ശ്യപ്പെട്ടു. ഇതിന ഞാൻ ആദ്യത്തിൽ സമ്മതിച്ചു. പിന്നെ കുറെ
തൎജ്ജമ ചെയ്ത നൊക്കിയപ്പൊൾ അങ്ങിനെ തൎജ്ജമ ചെയ്യുന്നത
കെവലം നിഷ്പ്രയൊജനമാണെന്ന എനിക്ക തൊന്നി.

ഇംക്ലീഷ അറിഞ്ഞുകൂടാത്ത എന്റെ ഇഷ്ടജനങ്ങളെ ഒരു
ഇംക്ലീഷനൊവൽ വായിച്ച തൎജ്ജമയാക്കി പറഞ്ഞ ഒരുവിധം
ശരിയായി മനസ്സിലാക്കാൻ അത്ര പ്രയാസമുണ്ടെന്ന എനിക്ക
തൊന്നുന്നില്ല. എന്നാൽ തൎജ്ജമയായി എഴുതി കഥയെ
ശരിയായി ഇവരെ മനസ്സിലാക്കാൻ കെവലം അസാദ്ധ്യമാണ എ
ന്ന ഞാൻ വിചാരിക്കുന്നു. തൎജ്ജമയായി എഴുതിയത വായിക്കു
മ്പൊൾ ആ എഴുതിയത മാത്രമെ മനസ്സിലാകയുള്ളൂ. അതുകൊ
ണ്ട മതിയാകയില്ല. ഇംക്ലീഷിന്റെ ശരിയായ അൎത്ഥം അപ്പ
പ്പൊൾ തൎജ്ജമയായി പറഞ്ഞ മനസ്സിലാക്കുന്നതാണെങ്കിൽ ഓ
രൊ സംഗതി തൎജ്ജമചെയ്ത പറയുന്നതൊടുകൂടി അതിന്റെ വി
വരണങ്ങൾ പലെ ഉപസംഗതികളെ കൊണ്ട ഉദാഹരിച്ചും വാ
ക്കുകളുടെ ഉച്ചാരണഭെദങ്ങൾ കൊണ്ടും ഭാവം കൊണ്ടും മറ്റും
കഥയുടെ സാരം ഒരു വിധം ശരിയായി അറിയിപ്പാൻ സാധി
ക്കുന്നതാണ. അങ്ങിനെയുള്ള വിവരണങ്ങളും പരിഭാഷകളും ഉ
പസംഗതികളും മറ്റും നെർതൎജ്ജമയായി എഴുതുന്നതിൽ ചെ
ൎത്താൽ ആകപ്പാടെ തൎജ്ജമ വഷളായി വരുമെന്നുള്ളതിന സം
ശയമില്ലാത്തതാകുന്നു. പിന്നെ ഇംക്ലീഷനൊവൽ പുസ്തകങ്ങളി
ൽ ശൃംഗാരരസ പ്രധാനമായ ഘട്ടങ്ങൾ മലയാളഭാഷയിൽ
നെർ തൎജ്ജമയാക്കി എഴുതിയാൽ വളരെ ഭംഗി ഉണ്ടാകയില്ല.
ൟ സംഗതികളെ എല്ലാംകൂടി ആലൊചിച്ച ഒരു നൊവൽബു
ക്ക ഏകദെശം ഇംക്ലീഷനൊവൽ ബുക്കുകളുടെ മാതിരിയിൽ

മലയാളത്തിൽ എഴുതാമെന്ന ഞാൻ നിശ്ചയിച്ച എന്നെ ബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/14&oldid=192984" എന്ന താളിൽനിന്ന് ശേഖരിച്ചത്