താൾ:CiXIV270.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 ഏഴാം അദ്ധ്യായം

ന—അതെ—കയ്യ പിന്നെയും പിടിച്ചതിന്റെ ശെഷം പൊയി.

ചെ—പിന്നെ കണ്ടതെ ഇല്ല—അല്ലെ.

ന—പിന്നെ കണ്ടിട്ടെ ഇല്ല.

ചെ—അതി കലശലായി ഭ്രമിച്ചിരിക്കണം. സായ്പ കൂടത്തന്നെ
ഉണ്ടായിരുന്നുവെല്ലൊ—അതാണ അത്ര പരിഭ്രമം ഉണ്ടായി
വേഗം പൊയിക്കളഞ്ഞത എന്ന തൊന്നുന്നു—അല്ലെങ്കിൽ
കുറെക്രട്ടി സല്ലാപങ്ങൾ ഉണ്ടാവുമായിരുന്നു.

ന—ചെറുശ്ശെരി ആൾ ബുദ്ധിമാൻതന്നെ. ഇതാണു ചെറുശ്ശെ
രിയെ എനിക്കു ഇത്ര സ്റ്റെഹം—ശരിയാണ ചെറുശ്ശെരി പറ
ഞ്ഞത്. ആ സ്ത്രീ എന്നിലും ഞാൻ അവളിലും വളരെ ഭ്രമിച്ചു
പൊയി—എന്നാൽ പിന്നെ അതിനെ കുറിച്ച ശ്രമിക്കാഞ്ഞത
ആ വക സ്ത്രീകളുമായി നൊക്ക ചെൎച്ച ശാസ്ത്ര വിരൊധമല്ലെ
എന്ന വെച്ചിട്ടാണ. മറ്റ യാതൊരു പ്രയാസവുമില്ലാ,

ചെ—ശാസ്ത്ര വിരൊധമായത ഒന്നും ചെയ്യരുത. ഇവിടുത്തെ
ബുദ്ധിയുടെ മാതിരി ഓൎത്ത ഞാൻ അത്ഭുതപ്പെടുന്നു— ഇത്ര
എല്ലാം ആഗ്രഹം അവളിൽ തൊന്നിട്ടും ആ ആഗ്രഹം ശാ
സ്ത്രവിരുദ്ധമെന്ന ഓൎത്ത ഇല്ലാതാക്കിയത ഇവിടുത്തെ ഒരു
ധൈൎയ്യംതന്നെ.

ന—ചിലപ്പൊൾ ഇനിക്ക ഇതിലെല്ലാം വലിയ ധൈൎയ്യമാണ—
കൊപ്പാട്ട കമ്മിണിയെ ഞാൻവളരെ കുഴക്കി—ആ കഥ കെ
ൾക്കണൊ.

ചെ—അത ഇവിടുന്ന ഇന്നാൾ ഒരു ദിവസം പ്രസ്താവിച്ചു കെ
ട്ടു. എനിക്ക ഇപ്പൊഴും നല്ല ഓൎമ്മയുണ്ട്. അന്ന മുതൽക്കാണ
ഇവിടുന്ന അതി ധൈൎയ്യവാൻ എന്ന എനിക്ക വിശ്വാസം വന്നത.

ന—എന്നാൽ ൟ വെള്ളക്കാരുടെ സ്ത്രികളുടെ നിറം ബഹു വി
ശെഷം തന്നെ—ഇന്ദുലെഖയുടെ നിറം എന്താണ

ചെ—നല്ല സ്വൎണ്ണവൎണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/138&oldid=193109" എന്ന താളിൽനിന്ന് ശേഖരിച്ചത്