താൾ:CiXIV270.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 113

നിൎത്തി. ഞാൻ എണിട്ടില്ലാ, പിന്നെ അവൾ എന്റെ അടു
ക്കെ ഇരുന്നു—സായ്പ നീട്ടും പൊലെ കൈ എന്റെ സമീപ
ത്തെക്കു നീട്ടി—ഞാനും കൈനീട്ടി—മെതമ്മസായ്പ എന്റെ
കൈ പിടിച്ചു—എനിക്ക ശരീരം ആ സകലം ഒരു ഖരാമാഞ്ചം
ഉണ്ടായി.

ചെ—അവൾക്കും അതിലധികം ഉണ്ടായിരിക്കണം.

ന—കെൾക്കൂ—എന്നിട്ട ഞാൻ കയ്യ കുറെനൈരം പിടിച്ചുകൊണ്ടു
തന്നെ നിന്നു—എനിക്ക അവളുടെ സ്വരൂപം ബഹു കൌതു
മായി തൊന്നി— മക്ഷാമൻ ഇതെല്ലാം കണ്ടും കൊ
ണ്ട മന്ദഹാസത്തൊടു കൂടി അടുക്കെ തന്നെ നിന്നു—ഉടനെ
എന്റെ ചെറുവിരലിൽ ഇട്ടിരുന്ന ഒരു വൈരമൊതിരം ഞാ
ൻ ഉൗരി കയ്യിൽപിടിച്ചു. മക്ഷാമന രസിക്കുമൊ എന്നറി
ഞ്ഞില്ലാ എന്ന എനിക്ക ഒരു ശങ്ക—മക്ഷാമന്റെ മുഖത്തെക്ക
ഞാൻ ഒന്ന നൊക്കി—ഉടനെ വിഡ്ഢിമക്ഷാമൻ "ഓ—നമ്മു
"ടെ ഭാൎയ്യക്ക താങ്കൾ ഒരു സമ്മാനം കൊടുക്കാൻ പൊകുന്നു
"വൊ—ഒരു വിരൊധവും ഇല്ലാ—കൊടുക്കാം" എന്ന പറഞ്ഞു
അപ്പൊൾ എനിക്ക മനസ്സിന വളരെ ധൈൎയ്യമായി. മെത
മ്മസായ്പിന്റെ കയ്യിൽ മൊതിരം ഇട്ടുകൊടുത്തു—മെതമ്മസാ
യ്പ അത വാങ്ങി എന്റെ മുഖത്തനൊക്കി ഒന്ന ചിറിച്ചു, വള
രെ നല്ല മൊതിരം എന്ന ഇങ്കിരിയസ്സിൽ പറഞ്ഞു—മക്ഷാമ
ൻ തൎജ്ജമ പറഞ്ഞു—അപ്പൊഴക്ക ചെറുശ്ശെരീ എനിക്ക ഉ
ണ്ടായ ഒരു ഭ്രമം പഠയാൻ പാടില്ലാ.

ചെ—അവൾക്ക അതിലധികം—എനിക്ക സംശയമില്ല.<lb/ > ന—കെൾക്കൂ—എന്നിട്ട മെതമ്മസായ്പ അവിടുന്ന എണിട്ട പി
ന്നെയും കൈ നീട്ടി

ചെ—അത് ഭ്രമത്തിന്റെ മുഖ്യ അടയാളമാണ. കണ്ടും കൊണ്ട
ഇരിക്കാൻ പാടില്ലാതെ ആയിരിക്കും. ഉടനെ അവിടെ നി
ന്ന എണീട്ട പൊയിരിക്കണം അല്ലെ.


15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/137&oldid=193108" എന്ന താളിൽനിന്ന് ശേഖരിച്ചത്