താൾ:CiXIV270.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 ഏഴാം അദ്ധ്യായം

ചെ—സ്ത്രീകൾക്ക ഇവിടുത്തെ മെലും അങ്ങിനെതന്നെ.

ന—എന്നാൽ അതുകൊണ്ടായിരിക്കുമൊ എനിക്ക ഇത്ര ഭ്രമം.

ചെ—അതുകൊണ്ട് തന്നെ—അതിന എന്താണ വാദം—അത
കൊണ്ട തന്നെ

ന—ഇയ്യെടെ ഒരു നെരമ്പൊക്കും ഉണ്ടായി, ചെറുശ്ശെരിക്ക കെ
ൾക്കണൊ പറയാം—ഞാൻ ഇന്നാൾ മലവാരത്തിന്റെ
കാൎയ്യത്തെ കുറിച്ച സംസാരിപ്പാൻ ഒരു ദിവസം മക്ഷാമൻ
സായ്പിനെ കാണ്മാൻ പൊയിരുന്നു—അദ്ദെഹത്തിന്റെ ഭാൎയ്യ
(മെതമ്മ സായ്പ എന്നാണ പെര എന്ന ഗൊവിന്ദൻ പറഞ്ഞു)
ഞാൻ ചെല്ലുവൊൾ സായ്പ ഇരിക്കുന്നതിന്റെ കുറെ ദൂരെ
ഒരു കസാലമെൽ ഒരു കടലാസ്സം,വായിച്ചുംകൊണ്ട ഇരുന്നി
രുന്നു. ഞാൻ അവിടെ ചെന്ന സായ്പിന്റെ അടുക്കെ ഇരു
ന്ന മുതൽ എണീട്ട പൊരാറാവുന്നതുവരെ എന്നെ ആ സ്ത്രീ
ക്രടക്കൂടെ കടാക്ഷിച്ചുംകൊണ്ടിരുന്നു.

ചെ--ഭൂമിച്ചചപൊയി, എനിക്ക സംശയമില്ല—നല്ല ഭ്രമം കടന്നി
ട്ടതന്നെ കടാക്ഷിച്ചതെല്ലാം—കടാക്ഷിക്കാതെ നിവൃത്തിഎന്ത.

ന—കെൾക്കൂ—ഒടുവിൽ ൟ മെതമ്മസായ്പിന്റെ കടാക്ഷവും
മറ്റും കണ്ടിട്ടൊ എന്നറിഞ്ഞില്ലാ, മക്ഷാമൻ എന്തൊ ഇങ്കി
രിയസ്സിൽ മെതമ്മ സായ്പൊട ചിറിച്ചും കൊണ്ട പഠഞ്ഞു. മെ
തമ്മ സായ്പ ചിറിച്ചുംസ കൊണ്ട മക്ഷാമനൊടും എന്തൊ മറു
പടിപറഞ്ഞു.—ഉടനെ വിഡ്ഢി മക്ഷാമൻ കാൎയ്യം ഒന്നും മന
സ്സിലാവാതെ എന്നൊട് ജങ്ങിനെ പറഞ്ഞു. "എന്റെ ഭാൎയ്യ
യെ താങ്കളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു—
"താങ്കൾക്ക് സേഷമുണ്ടാവുമെന്ന ഞാൻ വിശ്വസിക്കു
"ന്നു" എനിക്ക വല്ലാതെ ചിറിവന്നു—എങ്കിലും ചിറിച്ചി
ല്ലാ—മനസ്സിൽ അടക്കി. "ഓ—ഹൊ—എനിക്ക ബഹു സന്തൊ
ഷം തന്നെ" എന്ന ഞാൻ പറഞ്ഞു—വെഗം മക്ഷാമൻ എ
ണീട്ട പൊയി അവളെ ക്രട്ടിക്കൊണ്ടു വന്നു എന്റെ അടുക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/136&oldid=193107" എന്ന താളിൽനിന്ന് ശേഖരിച്ചത്