താൾ:CiXIV270.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 ഏഴാം അദ്ധ്യായം

മ്പൂരിയൊട പറകയും തന്നാൽ അത സാധിക്കയില്ലെന്ന അദ്ദെ
ഹം മറുവടി പറകയും ചെയ്തിട്ടുണ്ടായിരുന്നു.

ചെറുശ്ശേരി നമ്പൂരി ചെമ്പാഴിയൊട്ട നിന്ന മടങ്ങി ഇല്ല
ത്ത വന്നതിന്റെ ശെഷം ഇന്ദുലെഖയെ കുറിച്ച സൂരിനമ്പൂരി
പ്പാട്ടിലെ അനുജനും അതി ബുദ്ധിമാനുമായ നാരായണൻ ന
നമ്പൂരിപ്പാടൊട മാത്രം അല്ലം പ്രസ്താവിച്ചിട്ടുണ്ട്- സുരിനമ്പൂരി
പ്പാടൊട ഇന്ദുലെഖയെ കുറിച്ച ചെറുശ്ശെരി ഒരക്ഷരവും ശബ്ദി
ച്ചിട്ടില്ലാ- ഇങ്ങിനെ ഇന്ദുലെഖയുമായി നുമ്മടെ ചെറുശ്ശെരി ന
മ്പൂരി മുമ്പുതന്നെ പരിചയമായിരുന്നു.
ഗൊവിന്ദൻ വന്ന വിളിച്ചതിനാൽ ചെറുശ്ശെരി നമ്പൂരി
പുറപ്പെടാൻ നിശ്ചയിച്ച അകായിൽ പൊയി ഒരു അലക്കിയ മു
ണ്ടെടുത്ത പുറത്തെക്ക വന്നു- “ഗൊവിന്ദാ എനി പൊവുക”എ
ന്ന പറഞ്ഞ പുറപ്പെട്ടു.
വഴിയിൽ വെച്ച ചെറുശ്ശെരി നമ്പൂരിയൊട

ഗൊ—വിളിപ്പാൻ കല്പിച്ച കാൎയ്യം തിരുമനസ്സിലെക്ക മനസ്സി
ലായിട്ടുള്ളതപൊലെ അടിയൻ വിചാരിക്കുന്നു-മനസ്സിലായി
ട്ടില്ലെങ്കിൽ അടിയൻ ഉണൎത്തിക്കാം.

ചെ—പറയൂ

ഗൊ—ചെമ്പാഴിയൊട്ട അതി സുന്ദരിയായി ഒരു സ്ത്രീ ഉണ്ടു പൊ
ൽ, കെശവൻ നമ്പൂരിക്ക സംബന്ധമുള്ള പൂവള്ളിവീട്ടിൽ-
അവിടെ തമ്പുരാൻ സംബന്ധം ചെയ്‌വാൻ നിശ്ചയിച്ചിട്ട
ണ എഴുത്ത വന്നിരിക്കുന്നത- കൂടെ എഴുനെള്ളെണ്ടി വരുമെ
ന്ന തൊന്നുന്നു.
ചെറുശ്ശെരി നമ്പൂരി ചിറിച്ചുംകൊണ്ട ഗൊവിന്ദൻ പറ
ഞ്ഞതെല്ലാം കെട്ടു. ഒടുവിൽ-

ചെ—ഗൊവിന്ദാ നിയ്യും ക്രടെ വരുനില്ലെ, ഞങ്ങൾ പൊവു
ന്നതാണെങ്കിൽ.

ഗൊ—അടിയൻ നിശ്ചയമായി വരും- തിരുമനസ്സുകൊണ്ട ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/128&oldid=193099" എന്ന താളിൽനിന്ന് ശേഖരിച്ചത്