താൾ:CiXIV270.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 103

മ്പൂരിയെ വിളിക്കാൻ കല്പനയായി- വെറ്റില പ്പെട്ടിക്കാരൻ
ഗൊവിന്ദൻ ചെറുശ്ശെരി നമ്പൂരിയെ വിളിക്കാൻ പൊയി—ഇ
വൻ നല്ല സാമൎത്ഥ്യമുള്ള ഒരു വികൃതി കുട്ടിയാകുന്നു. തന്റെ യ
ജമാനന്റെ സ്വഭാവം മുഴുവനും അറിഞ്ഞ ഗുണദൊഷങ്ങളെ
ഗുണിച്ച വെച്ച കള്ളനാണ— എങ്കിലും നമ്പൂരിപ്പാട്ടിലെ മെൽ ഇ
വന നല്ല ഭക്തിയും സ്നെഹവും ഉണ്ടായിരുന്നു- ഗൊവിന്ദൻ
ചറുശ്ശെരിയില്ലത്ത ചെല്ലുമ്പൊൾ ഗൊവിന്ദൻ നമ്പൂതിരി ഭ
ഷണം കഴിഞ്ഞ പുറത്ത പൂമുഖത്ത വന്ന ചതുരംഗത്തിന്ന ഭാ
വിച്ച കരുക്കൾ മുറിക്കുകയായിരുന്നു.

ചെറുശ്ശെരിനമ്പൂരി—എന്താ ഗൊവിന്ദാ ബദ്ധപ്പെട്ട വന്നത.

ഗൊവിന്ദൻ—അങ്ങട്ട ഒന്ന എഴുന്നെള്ളാൻ കല്പനയായിരിക്കുന്നു.

ചെ—നമ്പൂരി ഊൺ കഴിഞ്ഞുവൊ.

ഗൊ—ഇല്ല. കളപ്പുരയിൽ ഉലപ്പെണ്ണ ചാൎത്തുന്നു.

ചെ—എന്താ ഈ അടിയന്തരം,വിശൈഷവിധി വല്ലതും ഉണ്ടൊ

ഗൊ—ചെമ്പാഴിയൊട്ട നിന്ന കറുതെടുത്ത കെശവൻ നമ്പൂ
തിരിയുടെ ഒരു എഴുത്ത വന്നിരുന്നു- അത വായിച്ച ഉടനെ
യാണ് തിരുമനസ്സിലെ വിളിപ്പാൻ കല്പനയായത.
ചെ—ശരി— മനസ്സിലായി- ഞാൻ വരാം- മുണ്ട ഒന്ന മാറി എ
ടുക്കട്ടെ— എന്ന പഠഞ്ഞ അകായിലെക്ക പൊയി.

ചെറുശ്ശെരി നമ്പൂരി ആ ദിവസത്തിന് ഒരു ഇരുപത ദി
വസങ്ങൾ മുമ്പ കെശവൻ നമ്പൂരിയുടെ കൂടെ ചെമ്പാഴിയൊ
ട്ട പൊയിട്ടുണ്ടായിരുന്നു- ഇന്ദുലെഖയും മാധവനുമായി ചെറു
ശ്ശെരി നമ്പൂരി അന്ന വളരെ പരിചയവും ഇഷ്ടവുമായി തീൎന്നു-
ഉടനെ വരാമെന്ന ചാഞ്ഞാണ മടങ്ങി പൊന്നത- ചെറുശ്ശെരി
നമ്പൂരി മടങ്ങിപൊരാൻ യാത്രപറഞ്ഞപ്പൊൾ കൈശവൻ നമ്പൂ
രി മൂൎക്കില്ലാത്ത സുരിനമ്പൂതിരിപ്പാട്ടിലെക്കൊണ്ട ഇന്ദുലെഖക്ക
സംബന്ധം തുടങ്ങിച്ചാൽ ബഹുയൊജ്യതയായിരിക്കുമെന്നും അ
തിന ചെറുശ്ശെരി നമ്പൂരി ശ്രമിക്കെണമെന്നും ചെറുശ്ശെരി ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/127&oldid=193098" എന്ന താളിൽനിന്ന് ശേഖരിച്ചത്