താൾ:CiXIV270.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം.

കണ്ണഴിമൂൎക്കില്ലാത്ത മനക്കൽ
സുരിനമ്പൂതിരിപ്പാട

ഒരു കഥയെ കുറിച്ച ശരിയായും സത്യമായും ഒരു പുസ്തകം
ഉണ്ടാക്കുവാൻ ഉറച്ച ആരംഭിച്ചാൽ പിനെ ആ പുസ്തകത്തി
ൽ കാണിപ്പാൻ പൊവുന്ന വല്ല സംഗതികളാലും വല്ലവൎക്കം വ
ല്ല സുഖക്കെടൊ പരിഭവമൊ ഉണ്ടാവാൻ എടയുണ്ടൊ എന്ന
ആ ഗ്രസ്ഥകൎത്താവ് ആലൊചിപ്പാൻ സാധാരണ ആവശ്യമി
ല്ലാത്തതാകുന്നു. എന്നാൽ മലയാളത്തിൽ ഇത ഒരു പുതുമാതിരി
കഥ ആകയാൽ എന്റെ വായനക്കാരിൽ ചിലര ൟ പുസ്തക
ത്തിൽ കാണുന്ന വല്ല സംഗതികളിലും ഒരു സമയം അബദ്ധ
മായി എന്റെ വിചാരവും ഉദ്ദെശവും ധരിച്ചു പൊവാൻ എട
യുണ്ടാവുമൊ എന്ന ഞാൻ ശങ്കിക്കുന്നതിനാൽഅതിനെപ്പറ്റി
ഇവിടെ അല്പം ഒന്ന പ്രസംഗിക്കെണ്ടത ആവശ്യമാണെന്ന വി
ചാരിക്കുന്നു.

ൟ അദ്ധ്യായത്തിലും എനി വരുന്ന ചില അദ്ധ്യായങ്ങ
ളിലും കുറെ അവ്യവസ്ഥിത മനസ്സുകാരനും സ്ത്രീലൊലനും ആയ
ഒരു നമ്പൂതിരിപ്പാടിന്റെ കഥയെ കുറിച്ച പറയെണ്ടി വരുന്നു.
എനിക്ക മലയാളത്തിൽ നമ്പൂരിമാരെക്കാൾ അധികം ബഹുമാ
നം ഉള്ളവര ആരും ഇല്ല— അവരിൽ അതി ബുദ്ധിശാലികളും
സമത്ഥന്മാരും ആയ പലരെയും ഞാൻ അറിയും. അതിൽ ചി
ലര എന്റെ വലിയ സ്നെഹിതന്മാരായിട്ടും ഉണ്ട. എത ജാതി
യിലും മനുഷ്യർ സമൎത്ഥന്മാരായും വിഡ്ഢികളായും ബുദ്ധിമാന്മാ
രായും ബുദ്ധി ശൂന്മാരായും സത്തക്കളായും അസത്തക്കളാ
യും കാണപ്പെടുന്നുണ്ട- അത പ്രകാരംതന്നെയാണ് നമ്പൂരിമാ

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/121&oldid=193092" എന്ന താളിൽനിന്ന് ശേഖരിച്ചത്