താൾ:CiXIV270.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 ആറാം അദ്ധ്യായം

കെ—അയ്യൊ കഷ്ടം— ലക്ഷ്മിക്കുട്ടി മഹാ സാധുവാണ ൟ വെ
ള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതെ—ഇവൎക്ക മന്ത്രങ്ങളും ത
ന്ത്രങ്ങളും ഇല്ലെന്ന ഇവർ പുറത്തെക്ക പറയുന്നു. ഇന്നാൾ
ഞാൻ കൊഴിക്കൊട്ട പൊയപ്പൊൾ ഒരു രാജാവിന്റെകൂടെ
വണ്ടിയിൽ കടപ്പുറത്ത സബാരിക്ക പൊയി—കടപ്രത്ത സ
മീപം ഒരു ചെറിയ ബങ്കളാവ കണ്ടു. അത എന്താണെന്ന
ചൊദിച്ചപ്പൊൺ സായിപ്പന്മാര ശാക്തെയം കഴിക്കുന്ന സ്ഥ
ലമാണെന്ന രാജാവ പറഞ്ഞു—തലവെട്ടി പള്ളിയെന്നാണ
ത്രെ അതിന്റെ പെര. ആ പള്ളിയിൽ ചെയ്യുന്ന ശാക്തെയ
ത്തിന്റെ വിവരം ആരെങ്കിലും പുറത്ത പറഞ്ഞാൽ അവ
രെ തല വെട്ടിക്കളവാനാണത്രെ വെള്ളക്കാരന്റെ കല്പന.
ൟ ശാക്തെയം അവര ചെയ്ത ദെവിപ്രസാദം വരുത്തി
ൟ രാജ്യം മുഴുവൻ ജയിച്ചു. നുമ്മളുടെ രാജാക്കന്മാരെ വെ
റും ജീവശ്ശവങ്ങാക്കി ഇട്ടു. എന്നിട്ടും നുമ്മളൊട ഒക്കെ യാ
തൊരു മന്ത്രവും തന്ത്രവും ഇല്ലെന്ന പറയുന്നു. ഇത
നല്ല മാതിരി അല്ലെ.

ല—ൟ തലവെട്ടി പള്ളിയിൽ നാട്ടുകാരെ ചെൎക്കാമൊ.

കെ—അത ഞാൻ അറിയില്ലാ-ചെൎക്കാൻ സംഗതിയില്ലാ.

ല—എനിക്ക ഉറക്ക വരുന്നു.

കെ—എനിക്കും ഉറക്ക വരുന്നു.

ലക്ഷ്മിക്കുട്ടി അമ്മ ഉറങ്ങങൻ കിടന്നു—നമ്പൂതിരിയും ഉറങ്ങു
വാൻഭാവിച്ച കിടന്നു—അപ്പൊൾമാത്രമാണ ഇന്ദുലെഖയുമായി ഉ
ണ്ടായ സംസാരത്തെക്കുറിച്ചും നമ്പൂതിരിപ്പാട്ടിലെ കുറിച്ചും ലക്ഷ്മി
ക്കുട്ടി അമ്മയുമായി സംസാരിപ്പാൻ വെണ്ടി വിളിച്ച ഉണൎത്തീ
ട്ട നൂല്ക്കമ്പനിയുടെയും മാറ്റും വൎത്തമാനം കൊണ്ട സമയംപൊ
യെല്ലൊ—ഇത കുറെ വിഡ്ഢിത്തമായിപ്പൊയി എന്ന ൟ പരമശു
ദ്ധാത്മാവായ കെശവൻ നമ്പൂതിരിക്ക തൊന്നിയത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/120&oldid=193091" എന്ന താളിൽനിന്ന് ശേഖരിച്ചത്