താൾ:CiXIV270.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

vi അവതാരികാ.

സരസമായും നിഷ്പ്രയാസമായും ഇംക്ലീഷഭാഷയിൽ അതില
ളിതമായ വാചകങ്ങളാൽ സ്ഫുരിപ്പിച്ച എഴുതുവാൻ ശക്തനായ
ൟ സായ്പ അവർകൾ എന്റെ പുസ്തകത്തെ തൎജ്ജമചെയ്വാൻ
എടയായത പുസ്തകത്തിന്റെ ഒരു വിശെഷഭാഗ്യവും എനിക്ക
പരമ സന്തൊഷത്തിന്നും തൃപ്തിക്കും ഒരു കാരണവും ആയി തീ
ൎന്നിരിക്കുന്നു എന്ന നന്ദിപൂൎവ്വം ഇവിടെ പ്രസ്താവിക്കുന്നതിൽ
ഞാൻ ഒട്ടും സംശയിക്കുന്നില്ല.

"ഇന്ദുലെഖ"യുടെ രണ്ടാം അച്ചടിപ്പായ ൟ പുസ്തകം അ
ച്ചടിപ്പാനുള്ള അവകാശത്തെയും കൎത്തൃത്വത്തെയും ഞാൻ കൊ
ഴിക്കൊട എഡ്യുക്കെഷനൽ ആൻഡ്ജെനറൽ ബുക്ക് ഡിപ്പൊ
വിലെക്ക കയ്മാറ്റം ചെയ്തതിനാൽ ഡിപ്പൊ ഉടമസ്ഥന്മാരുടെ
ചിലവിന്മെൽ ൟ പുസ്തകം അച്ചടിപ്പിച്ചതാണെന്ന എന്റെ വാ
യനക്കാര അറിഞ്ഞിരിക്കാം. എന്നാൽ ഞാൻ ഇങ്ങിനെ കയ്മാ
റ്റം ചെയ്തത ഒരു വലിയ ദ്രവ്യപ്രതിഫലത്തെ ആഗ്രഹിച്ചിട്ട
ല്ലാ- ഡിപ്പൊവിന്റെ ഉടമസ്ഥന്മാരും ഞാനുമായുള്ള സ്നെഹം
നിമിത്തവും ൟ പ്രവൃത്തി അവൎക്ക കൊടുത്താൽ അവര ശ്രദ്ധ
യൊടെ വെടിപ്പായി നടത്തുമെന്നുള്ള വിശ്വാസത്തിന്മെലും ആ
ഗ്രഹത്താലും ആകുന്നു. പുസ്തകം ഇത്ര ക്ഷണെന ഇത്ര വെടി
പ്പായി അച്ചടിപ്പിച്ച പ്രസിദ്ധപ്പെടുത്താൻ ഒരുക്കിയത കാ
ണുന്നതിൽ എന്റെ ആഗ്രഹം മുഴുവനും സഫലമായിരിക്കുന്നു.
അന്യദെശക്കാരായ ൟ ഡിപ്പൊ ഉടമസ്ഥന്മാർ മലയാളഭാഷ
യുടെ അഭിവൃദ്ധിക്കും മലയാളികളുടെ ആവശ്യത്തിന്നും വെണ്ടി
ചെയ്ത ൟ പ്രയത്നത്തെ യൊഗ്യരായ മലയാളികൾ അറിഞ്ഞ
സന്തൊഷിക്കുമെന്ന ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു.

1890 മെയി 31 —ാം ൲

                                                                                       ഒ.ചന്തുമെനൊൻ.

പരപ്പനങ്ങാടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/12&oldid=192982" എന്ന താളിൽനിന്ന് ശേഖരിച്ചത്