താൾ:CiXIV270.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 95

പൊവുന്നതും ശുദ്ധം മാറിയാൽ കളിക്കുന്നതും ഭസ്മം ചന്ദ
നം തൊടുന്നതും ഗുരുകാരണവ്ന്മാരെ ഉള്ള ഭയവും ബ്രാഹ്മ
ണഭക്തിയും ഇല്ലാതെ ആർക്കും—പിന്നെ വെണ്ടാത്ത തൊന്ന്യാ
സമാായ കഥകളും മറ്റും പഠിപ്പിക്കും. എന്നിട്ട ചില പരീ
ക്ഷകൾ അവരെ കൊണ്ടു കൊടുപ്പിച്ച ചില അക്ഷരങ്ങൾ
അവരുടെ പെരുകളൊട ചെൎത്ത പറയുന്ന ഒരു ബഹുമാനം
കൊടുക്കും—ഇതുകൊണ്ട എന്താണ ഫലം—മിന്നത്താൽ എ
ങ്ങിനെയാണ് ഉണ്ടാക്കിയത, തീവണ്ടി എങ്ങിനെ ഓടുന്നു, എ
ന്നെപ്പൊലെയും ലക്ഷ്മിയെപൊലെയും തന്നെ ഒരു വസ്തു ശരി
/യായി പറവാൻ അവന അറിഞ്ഞുകൂടാ. ഒരു കുട്ടി ഇങ്കിരിയ
സ്സ പഠിക്കുമ്പൊഴെക്കും അവന്റെ വീട്ടിൽ ഉള്ളവരെയെല്ലാം
പുച്ഛമായി. ഇതിനമാത്രം കൊള്ളാം ഇങ്കിരിയസ്സ പഠിപ്പ.

ല—അങ്ങിനെ ഒന്നുമല്ലാ—ഇന്നാൾ ഇന്ദുലെഖ തീവണ്ടി ഓടിക്കു
ന്നതിന്റെ ക്രമത്തെകുറിച്ച എത്ര വെടിപ്പായി പറഞ്ഞു—എനി
ക്ക നല്ലവണ്ണം മനസ്സിലായി—ൟ കുട്ടികൾക്ക ഒക്കെ നൊമ്മെ
ക്കാൾ വളരെ അധികം അറിവുണ്ട എന്ന എനിക്ക തൊന്നു
ന്നു— അങ്ങിനെ അറിവുള്ളതുകൊണ്ടാണ പക്ഷെ നൊമ്മെഅ
വൎക്ക പുച്ഛം തൊന്നുന്നത.ൟയ്യിടെ ഒരു ദിവസം മാധവൻ
കംബിത്തപ്പാലിനെ പറ്റി പറഞ്ഞു എനിക്ക ബഹു രസം
തൊന്നി

കെ—ആട്ടെ എന്നാൽ ഇന്ദുലെഖ ഒരു തീവണ്ടി ഓടിക്കട്ടെ—എ
ന്നാൽ ഞാൻ സമ്മതിക്കാം.

ല—അതെങ്ങിനെയാണ—ഒന്നാമത തീവണ്ടി വെണ്ടെ—പിന്നെ
അത ഓടിക്കുന്ന മാതിരി പഠിക്കണ്ടെ—തീവണ്ടി ദിവസം പ്ര
തി ഓടൈക്കുന്നവര വെറും കൂലിക്കാരെപ്പോലെ പ്രവൃത്തി എടു
ക്കുന്നവര മാത്രമാണ—അവർ ഇതിന്റെ തത്വം നുമ്മളുടെ
ഇംഗ്ലീഷ കുട്ടികൾ അറിയുമ്പോലെ കൂടി അറിയില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/119&oldid=193090" എന്ന താളിൽനിന്ന് ശേഖരിച്ചത്