താൾ:CiXIV270.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 ആറാം അദ്ധ്യായം

നി പണി ബിലാത്തിയിൽനിന്നുതന്നെ ചെയ്തു എന്നിട്ട ഇവി
ടെ കൊണ്ടുവന്ന കമ്പിനികൂട്ടി. കമ്പിനി കണ്ടാൽ ബഹ വ
ലുപ്പമായി ഭംഗിയായിരിക്കും—ഇപ്പൊൾ നൂലുണ്ടാക്കുന്നു— ക
മ്പിനി തിരിയുന്ന തിരിച്ചിൽ കണ്ടാൽ നൊം അത്ഭുതപ്പെടും—
നാട്ടുകാര നുമ്മ മഹാ വിഡ്ഢികളല്ലെ— അല്ലെങ്കിൽ നൂൽ
ക്കമ്പിനി ഇവിടെ കൊഴിക്കൊട്ട വെച്ച പണി എടുപ്പിക്കരു
തായിരുന്നുവൊ. അതിന എന്ത വിരൊധമായിരുന്നു. നുമ്മളു
ടെ പണമല്ലെ നുമ്മൾ പറഞ്ഞപൊലെ ചെയ്യണ്ടെ—പക്ഷെ
ഇതൊന്നും പറഞ്ഞാൽ വെള്ളക്കാരൊട പറ്റുകയില്— അ
വര ഒന്നര ലക്ഷം ഉറുപ്പികയൊ മറ്റൊ വാങ്ങി നൂൽക്കമ്പി
നിസകലവും അവരുടെ രാജ്യത്ത വെച്ചതന്നെ പണിയിച്ച
ഇവിടെ കപ്പലിൽ കൊണ്ടുവന്ന എറക്കി— അവര എത്ര സമ
ൎത്ഥന്മാർ നുമ്മൾ എത്ര വിഡ്ഢികൾ.

ല—ആട്ടെ ഇതിൽ ലാഭമുണ്ടാവുമൊ.

കെ—നിശ്ചയമായിട്ട ഉണ്ടാവും എന്നാണ എല്ലാവരും പറയുന്ന
ത—വളരെ ആളുകൾ ഉറുപ്പിക കൊടുത്തിട്ടുണ്ട. രണ്ടനാല
കൊല്ലങ്ങൾകൊണ്ടറിയാം ൟ ഇങ്കിരിയസ്സകാരുടെ വിദ്യക
ൾ എല്ലാം നുമ്മൾക്ക മനസ്സിലാക്കി തന്നിരുന്നുവെങ്കിൽ ന
ന്നായിരുന്നു.

ല—ഇങ്കിരിസ്സകാർ നാട്ടുകാരെ പഠിപ്പിക്കുന്നത കാണുന്നില്ലെ—
അവര എനി എന്ത ചെയ്യണം—നുമ്മൾക്ക പഠിക്കാൻ ബു
ദ്ധിയില്ലായിരിക്കും.

കെ—അയ്യൊ എന്റെ ലക്ഷ്മിക്കുട്ടി ഇങ്ങിനെയാണ ധരിച്ചത—
ഇവര ഇസ്കൊളിൽ പഠിപ്പിക്കുന്നത ൟ വക വിദ്യകൾ ഒ
ന്നുമല്ല— എന്നാൽ നന്നായിരുന്നവല്ലൊ. ഇസ്കോളിൽ പഠി
പ്പിക്കുന്നത എല്ലാം നുമ്മളുടെ കുട്ടികളെ വഷളാക്കി തീൎക്കാ
നാണ— യാതൊരു സംശയവുമില്ല— ഒന്നാമത ക്ഷെത്രത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/118&oldid=193089" എന്ന താളിൽനിന്ന് ശേഖരിച്ചത്