താൾ:CiXIV270.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 ആറാം അദ്ധ്യായം

ല മെലൊട്ട വെച്ചിരിക്കുന്നു—ഒരു കൊടിമരംപൊലെ വലിയ
ഒരു വാല— അത പുക പൊവാനാണെന്നാണ പറയുന്നത—എ
ന്നാല എനിക്ക സംശയമുണ്ട— അതിന്റെ ഉള്ളിൽ എന്തൊ
ചില വിദ്യകൾ ഉണ്ട—അത മിടുക്കന്മാരായ ഈ വെള്ളക്കാര
പുറത്ത പറകയില്ല— അങ്ങിനെ വല്ലതും ഇല്ലാതെ ൟ ഇരി
മ്പുകൊണ്ടുള്ള കമ്പിയും തൂശികളും പറഞ്ഞപോലെ കെൾ
ക്കുമൊ— എന്തൊ ഒരു വിദ്യ ഉണ്ട.

ല— എന്താണ ആ വിദ്യ നിങ്ങളാരും മനസ്സിലാക്കാത്തത്.

കെ— അതിനെക്കുറിച്ച ചൊദിച്ചാൽ ആ ഇഞ്ചിനിയെർ സായ്വ
വെടികെക്കും. ഓ—ഹൊ—അതൊന്നും ചൊദിച്ചുകൂടാ. എന്നാ
ൽ അയാൾ ഞങ്ങളൊക്കെ ചെന്നാൽ ൟ യന്ത്രത്തിന്റെ അ
ടുക്കെ കൊണ്ടുപോയി ഒരൊരൊ കളവുകൾ എല്ലാം പറഞ്ഞ
തരും— അയാൾ പറയുന്നത കുട്ടികൾക്കകൂടി ബൊദ്ധ്യം വരി
കയില്ലാ. എന്നാൽ ഞങ്ങൾ അത ഭാവിക്കാറില്ല— എല്ലാം മ
നസ്സിലായി എന്ന നടിക്കും.

ല— പുകയാണ യന്ത്രം തിരിക്കുന്നത് എന്ന തിരുമനസ്സ പറഞ്ഞ
ത കിറെ വിഡ്ഢിത്വമാണെന്ന തൊന്നുന്നു. ഇന്ദുലെഖ അഞ്ചാ
റു ദിവസം മുമ്പെ എന്നൊട തീവണ്ടിയെക്കുറിച്ച ഓരോന്ന പ
റഞ്ഞിരുന്നു. അവൾ പറഞ്ഞത് ഈവക യന്ത്രങ്ങളെല്ലാം ആ
വിയുടെ ശക്തികൊണ്ട തിരിയുന്നതാണെന്നും പുകക്ക സ്വ
തെശക്തി ഒന്നും ഇല്ലെന്നും അത അഗ്നിയിൽ സഹജമായി
രിക്കുന്നതിനാൽ അഗ്നിയുള്ള ദിക്കിൽ നമ്മൾ കാണുന്നത മാ
ത്രമല്ലാതെ അതിനെക്കുണ്ട യാതൊരു പ്രയോജനവും ഇ
ല്ലെന്നും മറ്റുമാണ.

കെ— തീവണ്ടിക്ക അങ്ങിനെ ആയിരിക്കും—നൂൽക്കമ്പിനി തിരി
യുന്നത പൊകകൊണ്ടാണ. വെറെ ആ കൊടിമരത്തിന്റെ
ഉള്ളിൽ എന്തൊ ഒരു വിദ്യയുംകൂടി ഉണ്ടായിരിക്കണം— എനി
ക്ക ഒരു സംശയവുമില്ല— ഇന്ദുലെഖയൊടൊ മാധവനൊ നുമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/116&oldid=193087" എന്ന താളിൽനിന്ന് ശേഖരിച്ചത്