താൾ:CiXIV270.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 ആറാം അദ്ധ്യായം

തീൎത്ത വെക്കണ്ടെ.

ഇ—നടക്കുന്ന സമയം വരാൻ പൊവുന്ന വിഷമം ഇപ്പൊൾ എ
ങ്ങിനെ അറിയാൻ കഴിയും- എങ്ങിനെ തീൎക്കും

പ—അതാ ഇങ്കിരിസ്സ പുറപ്പെടുന്നു!

ഇ—എവിടെയാണ ഇങ്കിരിസ്സ പുറപ്പെടുന്നത— ഞാൻ മലയാള
ത്തിലല്ലെ പറഞ്ഞത വലിയച്ഛാ.

പ—അതെ മകളെ- നിന്റെ സാമൎത്ഥ്യം ഞാൻ അറിയില്ലെ.

ഇ—ഇതിൽ എന്ത സാമൎത്ഥ്യമാണ ൟശ്വരാ— വലിയച്ഛൻ പറ
ഞ്ഞത എനിക്ക മനസ്സിലാവുന്നില്ലാ

പ—(നമ്പൂരിയൊട) ഇവളോട തക്കച്ചാൽ നുമ്മൾക്ക് ഇന്ന
ഒറങ്ങാൻ കഴികയില്ലാ— തിരുമനസ്സകൊണ്ട നൊം വന്ന കാ
ൎ യ്യം പറയു- വെളിവായിപ്പറയു.

കെ—ഇന്ദുലെഖക്ക് ഒക്ക മനസ്സിലായിട്ടുണ്ട

പ—അത ശരിയായിരിക്കാം- എന്നാൽ ഇന്ദുലൈഖയുടെ മനസ്സ
നുമ്മൾക്ക് അറിയണ്ടെ.

കെ—അത കാൎയ്യം നടക്കുമ്പോൾ അറിഞ്ഞാൽ മതി എന്നല്ലെ
ഇന്ദുലെഖ തന്നെ പാഞ്ഞത

പ—തിരുമനസ്സിന എന്താണ വിഡ്ഡിത്വം പറയുന്നത— ചൊദി
ക്കൂ

കെ—ഇന്ദുലെഖക്ക് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.

ഇ—ആര് നിശ്ചയിച്ചു.

കെ—ഇന്ദുലെഖയുടെ വലിയച്ഛൻ തന്നെയാണ നിശ്ചയിച്ചത.

ഇ-ശരി. നിശ്ചയിച്ചൊട്ടെ.

കെ— അത ഇന്ദുലെഖക്ക സമ്മതമല്ലെ.

ഇ—നിശ്ചയിച്ച കാൎയ്യത്തിന്ന സമ്മതം വെണമൊ.

കെ—ഇന്ദുലെഖക്ക് സമ്മതമുണ്ടൊ എന്ന ഞങൽക്കറിയണം.

ഇ-എന്നാൽ അത് അറിഞ്ഞിട്ടില്ലെ നിശ്ചയിക്കെണ്ടത

കെ—ഇന്ദുലെഖയെ അറിയിച്ചിട്ട നിശ്ചയിക്കെണ്ടകാൎയ്യമല്ല ഇത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/112&oldid=193083" എന്ന താളിൽനിന്ന് ശേഖരിച്ചത്