താൾ:CiXIV270.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 87

ത്തിലെ അച്ച് വളരെ ചീത്തയാണ വായിപ്പാൻ ബഹു പ്ര
യാസം.

പ—നല്ല ഒരു ബുക്ക വാങ്ങിക്കൊള്ളരുതെ- എവിടെ കിട്ടും ബു
ക്ക് ഞാൻ പണം ഇപ്പൊൾ തരാമെല്ലൊ.

ഇ—ഇതിൽ നല്ല അച്ചിൽ അടിച്ചിട്ടുള്ള ബുക്ക് ഉണ്ടൊ എന്നറി
ഞ്ഞില്ല-ഉണ്ടൊ എന്ന അന്വെഷിച്ച വലിയച്ഛനെ അറിയി
ക്കാം.

പ—വലിയ അച്ഛായിട്ട എന്റെ മകൾ ഒന്ന അച്ചടിപ്പിച്ചൊള്ളു.
ഇ-(ചിറിച്ചുംകൊണ്ട)അത പ്രയാസമല്ലെ വലിയച്ഛാ-വളരെ
ചിലവുണ്ടാവും- പിനെ ഇതിൽ വലിയ ടൈപ്പ തന്നെ ഉ
ണ്ടൊ എന്ന അറിഞ്ഞില്ലാ.

പ—എന്തന്ന ഉണ്ടൊ എന്നറിഞ്ഞില്ലാ.
ഇ-വലിയ അക്ഷരക്കരുക്കൾ.

പ-എനിക്ക് ഇതൊന്നും അറിഞ്ഞുകൂടെ കുട്ടീ. കരുക്കൾ ഇല്ലെ
ങ്കിൽ അതും വാങ്ങിക്കൊ.

ഇന്ദുലൈഖാ ചിറിച്ചു

പ—ഞങ്ങൾ രണ്ടാളുംകൂടി നിന്നൊട ഒരു കാൎയ്യം പാവനാണ
മകളെ ൨ന്നത. എന്നാൽ പണ്ടുപണ്ടെയുള്ള നടപ്പപ്രകാരമാ
ണെങ്കിൽ ഇത നീ ഇപ്പൊൾ അറിയെണ്ട ഒരു കാൎയ്യമല്ലാ-കാൎ
യ്യം നടക്കുമ്പൊഴെ അറിയാവു. ഇപ്പൊൾ കലികാലം അല്ലെ—
അതുകൊണ്ടു ഞങ്ങൾക്ക് ഭയം- അതാണ് പറവാൻ വനത്.
(നമ്പൂതിരിയൊടു) തിരുമനസ്സന്നെ പറയു.

ഇ—പണ്ടുപണ്ടെയുള്ള നടപ്പപ്രകാരം തന്നെ വലിയച്ഛൻ ചെ
യ്താൽ മതി. എനിക്ക കലി ഒട്ടും ബാധിച്ചിട്ടില്ലാ-കാൎയ്യം ന
ടക്കുമ്പൊൾ മാത്രം എനിക്ക അറിഞ്ഞാൽ മതി.

കെ-(പഞ്ചുമെനൊനൊടു) ശരി- ശരി- ശരി. നല്ല ഉത്തരം മ
തി മതി. എനി നൊക്ക് കിടക്കാൻ പൊവുക.

പ-കാൎയ്യം നടക്കുന്ന സമയം വല്ല വിഷമം വന്നാലൊ. അത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/111&oldid=193082" എന്ന താളിൽനിന്ന് ശേഖരിച്ചത്